കോഴിക്കോട് സ്വദേശിയെ ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി

Posted on: April 5, 2016 9:47 pm | Last updated: April 5, 2016 at 9:47 pm

rejiട്രിപ്പോളി: കോഴിക്കോട് സ്വദേശിയെ ലിബിയയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കോഴിക്കോട് ചെമ്പ്ര കേളോത്ത് വയല്‍ നെല്ലിവേലില്‍ റെജി ജോസഫിനെയാണ് (43) ലിബിയന്‍ തലസ്ഥാനമായ ട്രിപ്പോളിയില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

സിആര്‍എ(സിവിലിയന്‍ രജിസ്‌ട്രേഷന്‍ അതോറിറ്റി)യുടെ പ്രോജക്ട് ഉദ്യോഗസ്ഥനാണ് റെജി. ട്രിപ്പോളിയിലെ ജോലി സ്ഥലത്ത് നിന്നുമാണ് ഇവരെ തട്ടിക്കൊണ്ടുപോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാര്‍ച്ച് 31നാണ് റെജി അവസാനമായി ഭാര്യയോട് സംസാരിച്ചത്.