Connect with us

Ongoing News

ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിക്കറ്റിന്റെ വളര്‍ച്ചക്ക് ബിസിസിഐ ഒന്നും ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുള്ള ബിസിസിഐയുടെ ഫണ്ട് വിതരണം ക്രമക്കേടുകള്‍ നിറഞ്ഞതാണെന്നും സുപ്രീംകോടതി പറഞ്ഞു. ഐപിഎല്‍ അഴിമതി അന്വേഷിച്ച ലോധാ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ ്അധ്യക്ഷനായ ബെഞ്ച് ഈ നിരീക്ഷണങ്ങള്‍ നടത്തിയത്.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 11 സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് ബോര്‍ഡുകള്‍ക്ക് ഒരു രൂപപോലും ബിസിസിഐ നല്‍കിയിട്ടില്ലെന്ന് കോടതി കണ്ടെത്തി. സംസ്ഥാനങ്ങള്‍ക്കുള്ള ബിസിസിഐയുടെ ഫണ്ട് വിതരണം യുക്തിരഹിതമാണെന്നും ഇക്കാര്യത്തില്‍ സുതാര്യതയില്ലെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.

ഈ 11 സംസ്ഥാനങ്ങള്‍ എന്തുകൊണ്ടാണ് ഇങ്ങനെ യാചിക്കേണ്ടി വരുന്നതെന്നും, പ്രാദേശിക ക്രിക്കറ്റ് ബോര്‍ഡിലുള്ളവരുടെ മുഖം നോക്കിയ ശേഷമാണോ ബിസിസിഐ പണം അനുവദിക്കുന്നതെന്നും കോടതി ചോദിച്ചു. അടുത്ത ആളുകള്‍ക്ക് കണക്കില്ലാതെ ഫണ്ട് അനുവദിക്കുക വഴി അവരെ അഴിമതിക്കാരാക്കുകയാണ് ബിസിസിഐ ചെയ്യുന്നതെന്നും സുപ്രീംകോടതി വിമര്‍ശിച്ചു.