Connect with us

Gulf

യാത്രക്കാരുടെ എണ്ണത്തില്‍ ദുബൈ വിമാനത്താവളം ഒന്നാം സ്ഥാനത്ത്

Published

|

Last Updated

ദുബൈ:യാത്രക്കാരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ദുബൈ രാജ്യാന്തര വിമാനത്താവളത്തിന് ചരിത്ര നേട്ടത്തിന് അവസരമായി. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയ വിമാനത്താവളം എന്ന പദവിയാണ് ദുബൈ രാജ്യാന്തര വിമാനത്താവളത്തെ തേടിയെത്തിയിരിക്കുന്നത്. ശക്തരായ എതിരാളികളായ ലണ്ടന്‍, ന്യൂയോര്‍ക്ക്, പാരീസ്, ഹോങ്കോംഗ് എന്നീ വിമാനത്താവളങ്ങളെ പിന്തള്ളിയാണ് ദുബൈ ചരിത്ര നേട്ടത്തിലേക്ക് എത്തിയിരിക്കുന്നത്. 7.8 കോടി യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം ദുബൈ വിമാനത്താവളംവഴി കടന്നുപോയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്നതിനൊപ്പം 2014മായി താരതമ്യപ്പെടുത്തുമ്പോള്‍ യാത്രക്കാരുടെ എണ്ണത്തില്‍ 10.7 ശതമാനത്തിന്റെ വര്‍ധനവ് നേടാനും ദുബൈക്ക് സാധിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ട്‌സ് കൗണ്‍സില്‍ ഇന്റര്‍നാഷണ (എ സി ഐ) ലാണ് ലോകത്തിലെ പ്രമുഖ വിമാനത്താവളങ്ങളെ ഉള്‍പെടുത്തി പട്ടിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൊത്തം യാത്രക്കാരുടെ എണ്ണത്തില്‍ ദുബൈക്ക് മൂന്നാം സ്ഥാനമുണ്ട്.

അറ്റ്‌ലാന്റയിലെ ഹാട്‌സ്ഫീല്‍ഡ് ജാക്‌സണ്‍ വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്തുള്ളത് ബീജിംഗ് വിമാനത്താവളമാണ്. ലോകത്തിന്റെ നാലു ദിശയിലേക്കും ഏറ്റവും കൂടുതല്‍ വിമാനങ്ങള്‍ പറത്തുന്നതാണ് ദുബൈയെ ഈ നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്ന് എ സി ഐ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2014ല്‍ ദുബൈ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമായിരുന്നു. 2015ലാണ് നില മെച്ചപ്പെടുത്തി മൂന്നിലേക്ക് എത്തിയത്. 2015ലെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ കാര്‍ഗോ കൈകാര്യം ചെയ്യുന്ന ലോകത്തിലെ രണ്ടാമത്തെ വിമാനത്താവളവുമാണ് ദുബൈ. കഴിഞ്ഞ വര്‍ഷം മൊത്തം 7.8 കോടി യാത്രക്കാരാണ് ദുബൈ വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. 2014മായി തരാതമ്യപ്പെടുത്തുമ്പോള്‍ 4.4 ശതമാനം വര്‍ധനവാണ് 2015ല്‍ ഉണ്ടായത്. 25 ലക്ഷം മെട്രിക് ടണ്‍ കാര്‍ഗോ നീക്കവും വിമാനത്താവളത്തിലൂടെ നടന്നു. മേഖലയില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ച മറ്റൊരു വിമാനത്താവളം ദോഹയാണ്. 20ാം സ്ഥാനമാണ് ദോഹക്ക് ലഭിച്ചിരിക്കുന്നത്.

Latest