രാജസ്ഥാനില്‍ മോഷണകുറ്റം ആരോപിച്ച് ദളിത് കുട്ടികളെ നഗ്നരാക്കി മര്‍ദ്ദിച്ചു

Posted on: April 5, 2016 2:57 pm | Last updated: April 5, 2016 at 3:09 pm
SHARE

dalitചിറ്റോര്‍ഗഢ്: മോഷണകുറ്റം ആരോപിച്ച് മൂന്നു ദളിത് കുട്ടികളെ ജനകൂട്ടം കെട്ടിയിട്ട് മര്‍ദ്ദിച്ചശേഷം നഗ്നരാക്കി നടത്തി. രാജസ്ഥാനിലെ ചിറ്റോര്‍ഗഢില്‍് ഉന്നതജാതിയില്‍പ്പെട്ട ഒരാളുടെ മോട്ടോര്‍ സൈക്കിള്‍ മോഷ്ടിച്ചുവെന്നാരോപിച്ചാണ് കുട്ടികളെ ജനകൂട്ടം ക്രൂരമായി ഉപദ്രവിച്ചത്. മരത്തില്‍ കെട്ടിയിട്ട് അരമണിക്കൂറോളം മര്‍ദിച്ചശേഷം പൊതുവഴിയിലൂടെ ഇവരെ നഗ്നരാക്കി നടത്തിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് പോലീസെത്തിയാണ് ഇവരെ മോചിപ്പിച്ചത്. ബൈക്ക് മോഷണത്തിന് കുട്ടികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

പോലീസിന്റെ ചോദ്യം ചെയ്യലില്‍ കുട്ടികള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷണക്കേസില്‍ കുട്ടികളിപ്പോള്‍ ജുവനൈല്‍ ഹോമിലാണ്. അതേസമയം, കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കന്‍ജാര്‍ ഗോത്ര വിഭാഗത്തില്‍പ്പെടുന്നവരാണ് കുട്ടികള്‍. സംഭവത്തില്‍ നടപടിയെടുക്കുമെന്ന് സംസ്ഥാന ശിശു ക്ഷേമ മന്ത്രി അനിത ഭാഡേല്‍ അറിയിച്ചു.