Connect with us

National

ഇന്ത്യയുടെ ആദ്യ അര്‍ധ അതിവേഗ ട്രെയിനായ 'ഗതിമാന്‍ എക്‌സ്പ്രസ്' ഫ്‌ലാഗ് ഓഫ് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യ അര്‍ധ അതിവേഗ ട്രെയിനായ “ഗതിമാന്‍ എക്‌സ്പ്രസ്” റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഫ്‌ലാഗ് ഓഫ് ചെയ്തു. മണിക്കൂറില്‍ 160 കിലോമീറ്ററും നിറയെ ആര്‍ഭാടവുമാണ് ട്രെയിനിന്റെ സവിശേഷത.

ഡല്‍ഹിയിലെ ഹസ്രത്ത് നിസാമുദീന്‍ മുതല്‍ ആഗ്ര വരെയാണ് ഗതിമാന്‍ ഉദ്ഘാടനയാത്ര നടത്തുക. 110 മിനിറ്റിനുള്ളില്‍ 184 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പിന്നിടും. രണ്ട് എക്‌സിക്യൂട്ടിവ് ചെയര്‍കാര്‍ കോച്ചുകളും എട്ട് എ.സി ചെയര്‍ കാര്‍ കോച്ചുകളും ഗതിമാനിലുണ്ട്.

gathiman intപ്രത്യേകമായി തയ്യാറാക്കിയ കോച്ചുകളാണ് ട്രെയിനിലുള്ളത്. സൗജന്യ വൈ ഫൈ സംവിധാനം, ഓട്ടോമാറ്റിക് ഡോറുകള്‍, സഹായത്തിനായി ഹോസ്റ്റസുമാര്‍ എന്നീ സൗകര്യങ്ങളും ഗതിമാനില്‍ ഉണ്ടാകും. ടിക്കറ്റ് നിരക്ക് ശതാബ്ദി ട്രെയിനുകളെക്കാള്‍ കൂടുതലാണ്. വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസം ട്രെയിന്‍ യാത്ര നടത്തുംശക്തിയേറിയ അടിയന്തിര ബ്രേക്കിങ് സംവിധാനം, സ്വയം പ്രവര്‍ത്തിക്കുന്ന ഫയര്‍ അലാം, ജി.പി.എസ് സംവിധാനം, ടെലവിഷന്‍ എന്നിവയൊക്കെ ഗതിമാനിലുണ്ടാകും.


ഭക്ഷണത്തിന്റെ കാര്യത്തിലും ഉന്നതനിലവാരം പുലര്‍ത്തും ഇന്ത്യന്‍പാശ്ചാത്യഭക്ഷണങ്ങളില്‍ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുമാകും. പഞ്ചാബിലെ കപൂര്‍ത്തല റെയില്‍വേ കോച്ച് ഫാക്ടറിയിലാണ് ഗതിമാനിന്റെ കോച്ചുകള്‍ നിര്‍മിച്ചത്. ട്രെയിനിലെ ബയോ ടോയ് ലറ്റുകള്‍ വികസിപ്പിച്ചിരിക്കുന്നത് ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പറേഷനാണ്. 50 കോടി രൂപയാണ് ട്രെയിനിന്റെ നിര്‍മാണച്ചെലവ്.

Latest