Connect with us

Business

റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു; വായ്പ പലിശ നിരക്കുകള്‍ കുറയും

Published

|

Last Updated

മുംബൈ: 2016-17 വര്‍ഷത്തെ വായ്പനയം റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു റിപ്പോ നിരക്ക് 6.75% എന്ന നിരക്കില്‍ നിന്നും 6.50% ലേക്കാണ് കുറച്ചത്. അതേസമയം റിവേഴ്‌സ് റിപ്പോ നിരക്കില്‍ മാറ്റമില്ല. പുതിയ തീരുമാനത്തോടെ ബാങ്കുകളുടെ ഭവന വാഹന വാണിജ്യ വായ്പകളുടെ പലിശ കുറയും. അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് റിസര്‍വ് ബാങ്ക് രഘുറാം രാജന്‍ പ്രഖ്യാപിച്ചത്.

രാജ്യത്തെ വര്‍ച്ചാ നിരക്ക് മെച്ചപ്പെട്ട് നില്‍ക്കുന്നതും പണപ്പെരുപ്പം കുറഞ്ഞതും റിപ്പോ നിരക്ക് കുറയാന്‍ കാരണമായി. ബാങ്കുകള്‍ പലിശ കുറയ്ക്കണമെന്ന് പൊതു അഭിപ്രായവും നിലനിന്നിരുന്നു. റിപ്പോ നിരക്കില്‍ കാല്‍ ശതമാനത്തിന്റെ കൂടി കുറവ് വന്നതോടെ ഭവന, വാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയില്‍ കുറവ് വരും. വാണിജ്യ ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ നിന്ന് എടുക്കുന്ന വായ്പക്ക് നല്‍കുന്ന പലിശയാണ് റിപ്പോ നിരക്ക്. ബാങ്കുകളുടെ നിക്ഷേപത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയാണ് റിവേഴ്‌സ് റിപ്പോ.

Latest