Connect with us

Wayanad

കാട്ടാന ആക്രമണം: നീലഗിരിയില്‍ രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 30 പേര്‍

Published

|

Last Updated

ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ രണ്ട് വര്‍ഷത്തിനിടെ 30 പേര്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടു. 2014 ജനുവരി മുതല്‍ 2016 ഏപ്രില്‍ ഒന്ന് വരെയുള്ള കണക്കാണിത്. കാട്ടാനാക്രമണങ്ങള്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ധിച്ചിട്ടുണ്ടെന്നാണ് ഗൂഡല്ലൂര്‍, പന്തല്ലൂര്‍, ഊട്ടി, കുന്നൂര്‍, കോത്തഗിരി, കുന്താ തുടങ്ങിയ ആറ് താലൂക്കുകളിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. കടുവ, കരടി, കാട്ടുപോത്ത് എന്നി ജീവികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കണക്കുകള്‍ക്ക് പുറമെയാണിത്.
കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ താഴെ കൊടുക്കുന്നു. 2014 ജനുവരി പന്ത്രണ്ടിന് കൊളപ്പള്ളി സ്വദേശി രവിചന്ദ്രന്‍ (32) മാര്‍ച്ച് ഏഴ് ഊട്ടി സ്വദേശി ചിന്നവന്‍ (28) ഏപ്രില്‍ പന്ത്രണ്ട് ഓവാലി ചന്ദനമല സ്വദേശി ജയശങ്കര്‍ (42) ജൂലൈ 27. ഭാരതിനഗര്‍ സ്വദേശി കുമാര്‍ (30) ആഗസ്റ്റ് 18. അയ്യംകൊല്ലി സ്വദേശി ബാലന്‍ (40) ആഗസ്റ്റ് 23. കോത്തഗിരി സ്വദേശി മുരുകന്‍ (40) ഡിസംബര്‍ ബിദര്‍ക്കാട് സ്വദേശി കുട്ടന്‍നായര്‍ (60) 2015 ജനുവരി 30. മഞ്ചൂര്‍ സ്വദേശി കണ്ണന്‍ (42) മാര്‍ച്ച് 19. പാക്കണ സ്വദേശി ബാപ്പുട്ടി എന്ന ഹംസ (77) ഏപ്രില്‍ 17. കൊളപ്പള്ളി സ്വദേശി വിജയകുമാര്‍ (40) മെയ് മസിനഗുഡി സ്വദേശി ബാലന്‍ (51) കോത്തഗിരി സ്വദേശി മുരുകന്‍ (35) മെയ് 17 ഓവാലി സ്വദേശി മാധവന്‍ (40) മെയ് 19 ഊട്ടി സ്വദേശി കാളന്‍ (50) ജൂലൈ 5. ശ്രീമധുര സ്വദേശി ടോമി (52) ആഗസ്റ്റ് 4. ചേരമ്പാടി സ്വദേശി റഫേല്‍ (53) ആഗസ്റ്റ് 21. കോത്തഗിരി സ്വദേശി രാമസ്വാമി (60) സെപ്തംബര്‍ 8. ഊട്ടി സ്വദേശി വനംവകുപ്പ് വാച്ചര്‍ മുത്തുസ്വാമി (48) സെപ്തംബര്‍ 18. ഊട്ടി സ്വദേശി മുത്തു (50) ഒക്‌ടോബര്‍ 6. മുതുമല നമ്പിക്കുന്ന് സ്വദേശി കുട്ടന്‍ചെട്ടി (70) നവംബര്‍ ഏഴ് ) മുതുമല സ്വദേശി മണി, ഡിസംബര്‍ 4. ഓവാലി ഹെല്ലന്‍ സ്വദേശി ലക്ഷ്മണന്‍ (50) ഡിസംബര്‍ പതിനൊന്ന്. ബാര്‍വുഡ് വെങ്കിടാചലം (58) ഡിസംബര്‍ 11. ബാര്‍വുഡ് സ്വദേശി മറി (33) ഡിസംബര്‍ (30) ഊട്ടി സ്വദേശി രാമന്‍ (30) 2016 ജനുവരി 14. പടച്ചേരി സ്വദേശി അനീഷ് (28) മാര്‍ച്ച് 18. മസിനഗുഡി സ്വദേശി പാപ്പണ്ണന്‍ (60) മാര്‍ച്ച് 31. പെരിയാര്‍ നഗര്‍ സ്വദേശികളായ രാധാകൃഷ്ണന്‍ (45) ഏപ്രില്‍ ഒന്ന്. മേങ്കോറഞ്ച് സ്വദേശികളായ മണിശേഖര്‍ (45) കര്‍ണന്‍ (41) എന്നിങ്ങനെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
നൂറില്‍പ്പരം പേര്‍ക്ക് കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടുമുണ്ട്. കൂടാതെ ഓവാലി ഫോറസ്റ്റ് റെയ്ഞ്ചറായിരുന്ന ചടയപ്പന്‍ (50)ന് കാട്ടാനാക്രമണത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറുക്കണക്കിന് വീടുകളും തകര്‍ത്തിരുന്നു. വന്‍ കൃഷിനാശവും വരുത്തിയിരുന്നു.
അതേസമയം കാട്ടാന ശല്യം തടയുന്നതിന് ആവശ്യമായ യാതൊരുവിധ നടപടിയും അധികാരികളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെടുന്നരുടെ ആശ്രിതര്‍ക്ക് മതിയായ നഷ്ടപരിഹാരം പോലും നല്‍കാന്‍ തയ്യാറാകുന്നില്ല. മൂന്ന് ലക്ഷം രൂപയാണ് ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കുന്നത്. പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് ജനങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നത്. വന്യജീവികളെ ആക്രമിക്കുന്നതിന് ജനങ്ങളില്‍ നിന്ന് വലിയ പിഴയാണ് സര്‍ക്കാര്‍ ഈടാക്കുന്നത്.

Latest