ഹജ്ജ്: സര്‍ക്കാര്‍ ക്വാട്ട ഇത്തവണയും വിട്ടു കൊടുക്കും

Posted on: April 5, 2016 9:44 am | Last updated: April 5, 2016 at 9:44 am
SHARE

hajjകൊണ്ടോട്ടി: ഇന്ത്യാ ഗവണ്‍മെന്റിന് സഊദി ഭരണകൂടം അനുവദിക്കുന്ന പ്രത്യേക ഹജ്ജ് ക്വാട്ട ഈ വര്‍ഷവും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വിട്ടുകൊടുക്കും. പ്രസിഡന്റിന് നൂറും വൈസ് പ്രസിഡന്റിന് 75 ഉം വിദേശകാര്യ മന്ത്രിക്ക് 50ഉം സീറ്റുകളാണ് സഊദി ഭരണകൂടം പ്രത്യേകമായി അനുവദിക്കുന്നത്. ഈ സീറ്റുകളിലേക്ക് വിവേചനാധികാര പ്രകാരം ഹാജിമാരെ നിര്‍ദേശിക്കും. അതേസമയം, കേരളത്തില്‍ വെയ്റ്റിംഗ് ലിസ്റ്ററിലെ 500 പേരില്‍ നിന്ന് ഹജ്ജ് കമ്മിറ്റി പാസ്‌പോര്‍ട്ട് കൈപ്പറ്റിയിട്ടുണ്ടെങ്കിലും മുഴുവന്‍ പേര്‍ക്കും ഹജ്ജിനവസരം ലഭിച്ചേക്കില്ല. യാത്ര മാറ്റിവെക്കുന്നവര്‍ക്ക് പകരമായും അധികമായി ലഭിക്കുന്ന സീറ്റിലേക്കുമാണ് വെയ്റ്റിംഗ് ലിസ്റ്റില്‍ നിന്ന് മുന്‍ഗണനാ പ്രകാരം ഹാജിമാരെ തിരഞ്ഞെടുക്കുന്നത്. വിശുദ്ധ ഭൂമിയില്‍ ഹാജിമാര്‍ക്ക് ബലി മൃഗം സ്വന്തം ഇഷ്ടപ്രകാരം വാങ്ങാനുള്ള അവസരമുണ്ടായിരിക്കും.