Connect with us

Kerala

വാഹനങ്ങളിലെ സ്പീഡ് ഗവേണര്‍: ഉത്തരവ് കര്‍ശനമാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്

Published

|

Last Updated

തിരുവനന്തപുരം: വാഹനങ്ങളില്‍ സ്പീഡ് ഗവേര്‍ണറുകള്‍ ഉറപ്പാക്കണമെന്ന ഉത്തരവ് ശക്തമാക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റ് തീരുമാനം. ഹെവി വാഹനങ്ങളില്‍ മിക്കതിലും വാഹനത്തിന്റെ ഉടമസ്ഥര്‍ തന്നെ സ്പീഡ് ഗവേര്‍ണറുകള്‍ നശിപ്പിക്കുകയോ വിഛേദിക്കുകയോ ചെയ്യുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹെവി വാഹനങ്ങളില്‍ സ്പീഡ് ഗവേര്‍ണറുകള്‍ നിര്‍ബന്ധമാക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ തീരുമാനിച്ചിരിക്കുന്നത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷനര്‍ ടോമിന്‍ ജെ തച്ചങ്കരി വിളിച്ച് ചേര്‍ത്ത സ്പീഡ് ഗവേര്‍ണര്‍ നിര്‍മിക്കുന്നവരുടെ യോഗത്തില്‍ വാഹനത്തില്‍നിന്ന് സ്പീഡ് ഗവേര്‍ണറുകള്‍ മാറ്റുന്നത് സംബന്ധിച്ച് വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.
വാഹനങ്ങളുടെ പരമാവധി വേഗത മണിക്കൂറില്‍ 40 കിലോമീറ്ററായാണ് നിജപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, അനുവദനീയമായതിലും കൂടുതല്‍ വേഗതയില്‍ പോകുത് തടയുന്നതിന് വേണ്ടിയാണ് വാഹനങ്ങളില്‍നിന്ന് സ്പീഡ് ഗവേര്‍ണര്‍ വിഛേദിക്കുന്നത്.

ഇത്തരത്തില്‍ സ്പീഡ് ഗവേണറുകള്‍ക്ക് മനഃപൂര്‍വം കേടുപാടുകള്‍ വരുത്തുകയോ വിഛേദിക്കുകയോ ചെയ്യുകയാണെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് ഉത്തരവ് ശക്തമാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. മാത്രമല്ല, സ്പീഡ് ഗവേണറുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് ഇവ നിര്‍മിക്കുന്നവര്‍ക്കും ഡീലര്‍മാര്‍ക്കും സര്‍വീസ് സെന്ററുകള്‍ക്കും ഗുണമേന്മ ഉറപ്പാക്കി ലൈസന്‍സ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സ്പീഡ് ഗവേണര്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഉപകരണം വെച്ചുപിടിപ്പിക്കുന്നതിനൊപ്പം വാഹന ഉടമകള്‍ക്ക് നല്‍കും.

Latest