കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Posted on: April 5, 2016 9:00 am | Last updated: April 5, 2016 at 9:26 am
SHARE

km maniകോട്ടയം : നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് (എം) മല്‍സരിക്കുന്ന പതിനഞ്ച് സീറ്റിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ് എംഎല്‍എമാര്‍ വീണ്ടും അതാത് മണ്ഡലങ്ങളില്‍ തന്നെ മല്‍സരിക്കും. പൂഞ്ഞാറില്‍ പുതുമുഖം ജോര്‍ജുകുട്ടി ആഗസ്തിയാണ് സ്ഥാനാര്‍ഥി. കുട്ടനാട് സീറ്റില്‍ ജേക്കബ് എബ്രഹാമും തളിപ്പറമ്പില്‍ രാജേഷ് നമ്പ്യാരും മല്‍സരിക്കും.

കേരളാ കോണ്‍ഗ്രസ് (എം) മത്സരിക്കുന്ന മറ്റു സീറ്റുകളിലെ സ്ഥാനാര്‍ഥികള്‍, കെ എം മാണി (പാലാ), പി ജെ ജോസഫ് (തൊടുപുഴ), സി എഫ് തോമസ് (ചങ്ങനാശ്ശേരി), ടി യു കുരുവിള (കോതമംഗലം), തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), മോന്‍സ് ജോസഫ് (കടുത്തുരുത്തി), റോഷി അഗസ്റ്റിന്‍ (ഇടുക്കി), ഡോ. എന്‍ ജയരാജ് (കാഞ്ഞിരപ്പള്ളി), തോമസ് ചാഴികാടന്‍ (ഏറ്റുമാനൂര്‍), ജോസഫ് എം പുതുശ്ശേരി (തിരുവല്ല), അഡ്വ. മുഹമ്മദ് ഇക്ബാല്‍ (പേരാമ്പ്ര), അഡ്വ. കെ കുശലകുമാര്‍ (ആലത്തൂര്‍),