ലീഗിന്റെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ണം; ഇരവിപുരത്തിന് പകരം പുനലൂര്‍

Posted on: April 5, 2016 3:46 am | Last updated: April 4, 2016 at 11:49 pm
SHARE

leagueമലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇരവിപുരത്തിന് പകരം മുസ്‌ലിം ലീഗ് പുനലൂരില്‍ മത്സരിക്കും. കൊല്ലം ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റും മുന്‍ എം എല്‍ എയുമായ എ യുനുസ് കുഞ്ഞാണ് ഇവിടെ ജനവിധി തേടുക. ഇതോടെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന 24 സീറ്റുകളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം പൂര്‍ണമായി.
ആദ്യ ഘട്ടത്തില്‍ ഇരുപത് സിറ്റിംഗ് സീറ്റുകളിലെയും തുടര്‍ന്ന് മൂന്ന് സീറ്റുകളിലെയും സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. പാര്‍ട്ടി മത്സരിച്ചിരുന്ന ഇരവിപുരം ആര്‍ എസ് പിക്ക് നല്‍കിയ സാഹചര്യത്തിലാണ് പുനലൂര്‍ നല്‍കാന്‍ യു ഡി എഫ് തീരുമാനിച്ചത്.
മുസ്‌ലിം ലീഗ് മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികള്‍ ഇപ്രകാരം. വേങ്ങര- ദേശീയ ട്രഷററും വ്യവസായ മന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി, കളമശേരി-മന്ത്രി വി കെ ഇബ്‌റാഹിം കുഞ്ഞ,് കോഴിക്കോട് സൗത്ത്- മന്ത്രി ഡോ. എം കെ മുനീര്‍, തിരൂരങ്ങാടി-മന്ത്രി പി കെ അബ്ദുറബ്ബ്, പെരിന്തല്‍മണ്ണ-മഞ്ഞളാംകുഴി അലി, മഞ്ചേശ്വരം-പി.ബി അബ്ദുര്‍റസാഖ്, കാസര്‍കോട്-എന്‍ എ നെല്ലിക്കുന്ന്, അഴീക്കോട്- കെ എം ഷാജി, തിരുവമ്പാടി- വി എം ഉമര്‍ മാസ്റ്റര്‍, കൊടുവള്ളി-എം എ റസാഖ് മാസ്റ്റര്‍, വള്ളിക്കുന്ന്- പി അബ്ദുല്‍ഹമീദ്, കോട്ടക്കല്‍ -പ്രൊഫ കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍, തിരൂര്‍-സി മമ്മുട്ടി, താനൂര്‍-അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി, മലപ്പുറം-പി ഉബൈദുല്ല, കൊണ്ടോട്ടി-ടി വി ഇബ്‌റാഹീം, ഏറനാട് -പി കെ ബശീര്‍, മഞ്ചേരി-അഡ്വ എം ഉമ്മര്‍, മങ്കട-ടി എ അഹ്മദ് കബീര്‍, മണ്ണാര്‍ക്കാട്-അഡ്വ എന്‍ ഷംസുദ്ദീന്‍. ഗുരുവായൂര്‍ -പിഎം സാദിഖലി. കുറ്റിയാടി-പാറക്കല്‍ അബ്ദുല്ല, ബാലുശേരി- യുസി രാമന്‍.