യമനില്‍ രാഷ്ട്രീയ അഴിച്ചുപണി; അലി മുഹ്‌സിന്‍ പുതിയ പ്രധാനമന്ത്രി

Posted on: April 4, 2016 10:28 pm | Last updated: April 4, 2016 at 10:28 pm
SHARE

ali muhsin yemenസന്‍ആ: പ്രധാനമന്ത്രി ഖാലിദ് ബഹയെയടക്കം നീക്കം ചെയ്തു യമനില്‍ പുതിയ രാഷ്ട്രീയ അഴിച്ചുപണി. പുതിയ വൈസ് പ്രസിഡന്റായി ജനറല്‍ അലി മുഹ്‌സിന്‍ അല്‍ അഹ്മറിനെയും പ്രധാനമന്ത്രിയായ അഹമ്മദ് ഉബൈദ് ബിന്‍ ദാഗറിനെയുമാണ് പ്രസിഡന്റ് അബ്ദുര്‍റബ്ബ് മന്‍സൂര്‍ ഹാദി നിയമിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ജനറല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വക്താവായിരുന്നു ദാഗര്‍. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അലി മുഹ്‌സിന്‍ അല്‍ അഹ്മര്‍ പട്ടാള ജനറലും. ഖാലിദ് ബാഹയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതില്‍ വിശദീകരണം നല്‍കിയിട്ടില്ല. അതേസമയം യമനില്‍ വെടിനിര്‍ത്തുന്നത് സംബന്ധിച്ച് പ്രതിപക്ഷ ഗ്രൂപ്പുകളുമായി യു എന്നിന്റെ ആഭിമുഖ്യത്തില്‍ വരും ആഴ്ചകളില്‍ ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുന്നോടിയാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. ഈ മാസം 18ന് കൂവൈത്തില്‍ വെച്ചാണ് സമാധാന ചര്‍ച്ചകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.
ബാഹയുടെയും ഹാദിയുടെയും ഇടയിലുള്ള അകല്‍ച്ച കുറക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഡിസംബറില്‍ പുതിയ വിദേശകാര്യ, അഭ്യന്തര മന്ത്രിമാരെ പ്രസിഡന്റ് നാമനിര്‍ദേശം ചെയ്തിരുന്നു. സമീപകാലങ്ങളില്‍ പ്രധാനമന്ത്രിയെടുക്കുന്ന തീരുമാനങ്ങളില്‍ ഹാദിയും ഇടപെട്ടിരുന്നു. തലസ്ഥാന നഗരിയില്‍ വിമതരുടെ പ്രദേശങ്ങളില്‍ ഗോത്രവര്‍ഗങ്ങളുടെ പിന്തുണ നേടുന്നതിന്റെ ഭാഗമായി കഴിഞ്ഞ ഫബ്രുവരിയില്‍ സൈന്യത്തിന്റെ ഡെപ്യൂട്ടി കമാന്‍ഡറായി ബാഹയെ നിയമിച്ചിരുന്നു. 201ല്‍ അലി അബ്ദുല്ല സാലിഹിനെ ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ ബാഹയുടെ പാര്‍ട്ടി വളരെ നിര്‍ണായക പങ്കാണ് വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here