സര്‍വകലാശാല അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Posted on: April 4, 2016 8:01 pm | Last updated: April 4, 2016 at 8:01 pm
SHARE

KPSCതിരുവനന്തപുരം: യൂണിവേഴ്‌സിറ്റികളിലെ അനധ്യാപക നിയമനം പിഎസ്‌സിക്ക് വിട്ടതിനുശേഷമുള്ള ആദ്യ റിക്രൂട്ട്‌മെന്റിന് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ്, കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകളിലേക്കാണ് വിജ്ഞാപനം. എല്ലാ സര്‍വകലാശാലകളിലേക്കും ഈ ലിസ്റ്റില്‍ നിന്നാണ് നിയമനം നടത്തുക. പിഎസ്‌സി വെബ്‌സൈറ്റില്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ വഴി ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഏപ്രില്‍ 27 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി.

യൂണിവേഴ്‌സിറ്റി അസിസ്റ്റന്റിന് ബിരുദമാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികക്ക് എസ്എസ്എല്‍സി/അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ഹയര്‍ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് കമ്പ്യൂട്ടര്‍വേഡ് പ്രൊസസിംഗ് അല്ലെങ്കില്‍ തത്തുല്യവും വേണം. അസിസ്റ്റന്റ് പരീക്ഷ മെയ് 24നും കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പരീക്ഷ 26നും നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here