നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു

Posted on: April 4, 2016 11:25 am | Last updated: April 4, 2016 at 12:32 pm

SANAL DEVഅത്തോളി: ഇരു വൃക്കകളും തകരാറിലായ ഹൃദ്രോഗിയായ അത്തോളി കുടക്കല്ല് വടക്കെ ചങ്ങരോത്ത് രവീന്ദ്രന്റെയും അനിതയുടെയും മകന്‍ സനല്‍ദേവ് (21) ചികിത്സസഹായം തേടുന്നു. സ്‌കൂള്‍ പഠനശേഷം കൂലിപ്പണിയെടുത്ത് ഹൃദയരോഗിയായ പിതാവിനെ സഹായിക്കുന്നതിനിടയിലാണ് സനല്‍ദേവിന് രോഗം പിടിപെടുന്നത്. നിര്‍മാണം പാതിവഴിയിലായ വീട് പൂര്‍ത്തിയാക്കുന്നതിനും സഹോദരിയുടെ വിവാഹത്തിനും പ്രയാസപ്പെടുന്നതിനിടയില്‍ കുടുംബത്തിന് താങ്ങാന്‍ കഴിയുന്നതിലപ്പുറമാണിത്. കോഴിക്കോട് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സനല്‍ദേവ്.
എം കെ രാഘവന്‍ എം പി, പുരുഷന്‍ കടലുണ്ടി എം എല്‍ എ, പഞ്ചായത്ത് പ്രസിഡന്റ് ചിറ്റൂര്‍ രവീന്ദ്രന്‍ രക്ഷാധികാരികളും ജില്ലാ പഞ്ചായത്ത് അംഗം എ എം വേലായുധന്‍ ചെയര്‍മാനും ലിജു ചെറുമുണ്ടേരി ജനറല്‍ കണ്‍വീനറുമായി സഹായ കമ്മിറ്റി പ്രവര്‍ത്തനം തുടങ്ങി. എസ് ബി ഐ അത്തോളി ശാഖയില്‍ അക്കൗണ്ട് നമ്പര്‍ 35655123 144, Ifse CodeSBINOOO11925.