തമിഴ് നാട്ടില്‍ കോണ്‍ഗ്രസ് 41 സീറ്റില്‍ മത്സരിക്കും

Posted on: April 4, 2016 12:08 pm | Last updated: April 4, 2016 at 12:08 pm
SHARE

congress tamilnaduചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും ഡി.എം.കെയും തമ്മില്‍ അന്തിമ ധാരണയായി. 243 സീറ്റില്‍ കോണ്‍ഗ്രസ് 41 സീറ്റില്‍ മത്സരിക്കും. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും ഡി.എം.കെ അധ്യക്ഷന്‍ എം. കരുണാനിധിയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്.

കരുണാനിധിയുടെ നേതൃത്വത്തില്‍ സഖ്യം അധികാരത്തിലേറുമെന്നും ഗുലാം നബി ആസാദ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സഖ്യം അധികാരത്തിലേറിയാല്‍ സര്‍ക്കാറില്‍ കോണ്‍ഗ്രസിന് പങ്കാളിത്തമുണ്ടോ എന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ചെന്നൈ ഗോപാലപുരത്തെ വസതിയിലെത്തിയാണ് കരുണാനിധിയുമായി ഗുലാംനബി ആസാദും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കും ചര്‍ച്ച നടത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനുവദിച്ച 63 സീറ്റ് ഇത്തവണയും ലഭിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here