മുഖ്യമന്ത്രിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം: വിഎസ്

Posted on: April 4, 2016 11:30 am | Last updated: April 4, 2016 at 2:10 pm

v s 2തിരുവനന്തപുരം:സരിതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക പദവികള്‍ ഉമ്മന്‍ ചാണ്ടി ദുരുപയോഗം ചെയ്തു. മുഖ്യമന്ത്രിക്കെതിരെ ഇത്തരം ആരോപണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. അതിനാല്‍ സരിതയുടെ ആക്ഷേപം അവിശ്വസിക്കേണ്ടതില്ല. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും വി. എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് കേരളത്തിന്റെ പൊതുരംഗം മലീമസമാക്കി. ഉമ്മന്‍ചാണ്ടിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജീവിതമാര്‍ഗത്തിനായി തന്നെ സമീപിച്ച സ്ത്രീയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്ക് തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കാന്‍ കേരളത്തിലെ സ്ത്രീ സമൂഹം തയ്യാറാകണെന്നും വി.എസ് ആവശ്യപ്പെട്ടു.