Connect with us

Gulf

ചേരമാന്‍ മസ്ജിദിന്റെ മാതൃക പ്രധാനമന്ത്രി സൗദി രാജാവിന് സമ്മാനിച്ചു

Published

|

Last Updated

റിയാദ് : ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി സൗദിയിലെത്തിയ പ്രധാനമന്ത്രി മോഡി സല്‍മാന്‍ രാജാവിന് നല്‍കിയത് കേരളത്തിലെ ചേരമാന്‍ ജുമാ മസ്ജിദിന്റെ സ്വര്‍ണ്ണ മാതൃക. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ എഡി 629 ആം ആണ്ടില്‍ സ്ഥാപിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ചേരമാന്‍ ജുമാ മസ്ജിദ് ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം പള്ളിയാണ്. കേരളത്തില്‍ ഇസ്ലാമിക പ്രബോധനത്തിനെത്തിയ പ്രവാചകാനുചരന്‍ മാലിക് ബിന്‍ ദീനാറാണു ഇത് പണി കഴിപ്പിച്ചത് .

പ്രവാചകനെ കാണാനായി ചേരമാന്‍ പെരുമാള്‍ രാജാവ് അറേബ്യയിലേക്ക് പോയതിന്റെ സ്മരണ പുതുക്കാനാണു ഇത്തരത്തിലൊരു സമ്മാനം സൗദി രാജാവിന് സമ്മാനിച്ചതെന്ന് പ്രധാനമന്ത്രിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. പ്രവാചകനെ നേരിട്ട് ദര്‍ശിച്ച് താജുദ്ദീന്‍ എന്ന പേരു സ്വീകരിച്ച ചേരമാന്‍ പെരുമാള്‍ തിരിച്ച് കേരളത്തിലേക്ക് മടങ്ങും വഴി ഒമാനില്‍ വെച്ച്