Connect with us

Kerala

വയനാട്ടില്‍ നിന്ന് ഒരു ഓര്‍ക്കിഡ് കൂടി

Published

|

Last Updated

കല്‍പ്പറ്റ: ലോക സസ്യ സമ്പത്തിലേക്ക് വയനാടന്‍ ഭൂപ്രദേശത്ത് നിന്ന് പുതുതായി ഒരു ഓര്‍ക്കിഡ് കൂടി. സ്വീഡന്‍ ഫെഡിനെല്ല സലീമി എന്നാണ് ഇതിന് നാമകരണം ചെയ്തത്. ഓര്‍ക്കിഡുകളാല്‍ സമ്പല്‍സമൃദ്ധമായ പഞ്ചിമഘട്ട മലനിരകളിലെ വയനാട്ടില്‍ നിന്ന് ഇതുവരെ 180 ഓളം ഓര്‍ക്കിഡുകളാണ് കണ്ടെത്തിയത്. സ്വീഡന്‍ ഫെഡിനെല്ല വര്‍ഗത്തില്‍ രണ്ടിനം മാത്രമാണ് ഇതിന് മുമ്പ് കേരളത്തില്‍ നിന്ന് കണ്ടെത്തിയത്. സ്വീഡന്‍ ഫെഡിനെല്ല സലീമിയുടെ കണ്ടെത്തലോടെ ഇത് മൂന്നായി.
എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ (എം എസ് എസ് ആര്‍ എഫ്) മുതിര്‍ന്ന സാങ്കേതിക വിഭാഗം ജീവനക്കാരനായ പി എം സലീം പിച്ചനോടുള്ള ആദരവ് മുന്‍ നിര്‍ത്തിയാണ് പൂവിന് ഈ പേര് നല്‍കിയിരിക്കുന്നത്. എം ജി യൂണിവേഴ്‌സിറ്റിയിലെ ഡോ. ജോസ്മാത്യു, കെ എഫ് ആര്‍ ഐയിലെ ഡോ. ഋതിക്, ഡോ. ശ്രീകുമാര്‍, സെന്റ് ആല്‍ബര്‍ട്ട് കോളജിലെ ഡോ. കെ മധുസൂദനന്‍ തുടങ്ങിയ ശാസ്ത്രജ്ഞരാണ് ഈ ഗവേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്.

Latest