വളര്‍ച്ച കൈവരിക്കാന്‍ ജി സി സി ഒറ്റ മാര്‍ക്കറ്റാകണമെന്ന്

Posted on: April 3, 2016 7:31 pm | Last updated: April 3, 2016 at 7:31 pm
SHARE

gold marketദോഹ: ഗൗരവമുള്ള വളര്‍ച്ച സാധ്യമാക്കാന്‍ ജി സി സി രാഷ്ട്രങ്ങള്‍ ഒറ്റ മാര്‍ക്കറ്റായി മാറണമെന്ന് വിദഗ്ധാഭിപ്രായം. വാണിജ്യ, വ്യാപാര മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയും വാണിജ്യവും സാമ്പത്തികകാര്യവും മേല്‍നോട്ടം വഹിക്കാനും സ്വയംഭരണാധികാര സ്ഥാപനങ്ങള്‍ സൃഷ്ടിച്ചും 2030ഓടെ ലോകത്തെ ആറാമത്തെ ശക്തമായ സമ്പദ്‌വ്യവസ്ഥയായി ജി സി സിയെ മാറ്റാമെന്നും അക്കൗണ്ടന്‍സി കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യംഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇത്തരം നീക്കങ്ങള്‍ മേഖയില്‍ മൊത്തത്തില്‍ വിദേശ നിക്ഷേപം വര്‍ധിക്കാനും ജി സി സി രാഷ്ട്രങ്ങള്‍ക്കിടയിലെ വ്യാപാരം മെച്ചപ്പെടാനും ഇടയാക്കും. ജി സി സിയില്‍ വളര്‍ച്ച സൃഷ്ടിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പുതിയ സംവാദങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ടെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പെ തങ്ങള്‍ തിരിച്ചറിഞ്ഞതാണെന്ന് ഇ വൈ മിന ഉപദേശ മേധാവി ജെറാര്‍ഡ് ഗല്ലാഫര്‍ പറഞ്ഞു. എണ്ണ വില കുറഞ്ഞതിനാല്‍ വളര്‍ച്ച സൃഷ്ടിക്കാന്‍ ജി സി സി സര്‍ക്കാറുകള്‍ക്ക് പുതിയ വഴികള്‍ കണ്ടെത്തേണ്ടി വരുന്നു. ഒത്തുചേരലിന്റെ പുതിയ സംവിധാനം ഒരുക്കുന്നതിലൂടെ ജി സി സി രാഷ്ട്രങ്ങളില്‍ വളര്‍ച്ച സാധ്യമാക്കാവുന്നതാണ്.
ഇപ്പോഴേ ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കിയാല്‍ ലോകത്തെ ഒമ്പതാമത്തെ സാമ്പത്തികശക്തിയായി ജി സി സിക്ക് മാറാം. റഷ്യ, കാനഡ എന്നിവയുടെ അത്രയും വരുമിത്. അംഗരാഷ്ട്രങ്ങളിലെ സാമ്പത്തിക മേഖലകളിലേക്ക് 36 ബില്യന്‍ ഡോളറിന്റെ അധികം വന്നുചേരും.