Connect with us

Gulf

സ്വര്‍ണം വില്‍ക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പുതുക്കി

Published

|

Last Updated

ദോഹ: പ്രാദേശിക മാര്‍ക്കറ്റില്‍ സ്വര്‍ണം വില്‍ക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. സ്വര്‍ണം വില്‍ക്കുന്നതിന് നിലവില്‍ പോലീസില്‍ നിന്ന് ആവശ്യമായ എന്‍ ഒ സിക്ക് പുറമെയാണ് പുതിയ മാനദണ്ഡങ്ങള്‍.
18 വയസ്സോ അതിന് മുകളിലുള്ളതോ ആയ സ്ത്രീ, പുരുഷന്മാര്‍ക്കാണ് സ്വര്‍ണം വില്‍ക്കാന്‍ എന്‍ ഒ സി അനുവദിക്കുകയുള്ളൂ. പബ്ലിക് സെക്യൂരിറ്റി വകുപ്പുകളിലും സൂഖ് വാഖിഫിലും പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വില്‍പ്പന എന്‍ ഒ സി ബ്യൂറോയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പത്ത് ഖത്വര്‍ റിയാല്‍ ആണ് ഇതിന്റെ ഫീസ്. ബേങ്ക് കാര്‍ഡ് മുഖേനയാണ് ഫീസ് ഒടുക്കേണ്ടത്.
വില്‍പ്പനക്കുള്ള ആഭരണം, തങ്കം, വാച്ച്, സ്വര്‍ണക്കട്ടി തുടങ്ങിയവ ബ്യൂറോയില്‍ ഹാജരാക്കണം. പര്‍ച്ചേസ് ബില്‍ ഉണ്ടെങ്കില്‍ അതും ബ്യൂറോയില്‍ ഹാജരാക്കണം. പൗരന്മാരും താമസക്കാരും ഐ ഡി കാര്‍ഡും സന്ദര്‍ശകര്‍ പാസ്‌പോര്‍ട്ടും കാണിക്കണം.
ഭാര്യ, സഹോദരി, മാതാവ്, വല്യുമ്മ, പിതൃസഹോദരി, മാതൃസഹോദരി തുടങ്ങിയ അടുത്ത ബന്ധക്കളെ മാത്രമെ സ്വര്‍ണം വില്‍ക്കാന്‍ ഏല്‍പ്പിക്കാവൂ. ഇവര്‍ സ്വന്തം ഐ ഡിയും സ്വര്‍ണത്തിന്റെ ഉടമയുടെ ഐ ഡിയും ഹാജരാക്കണം. പ്രതിനിധികളെയും സ്വര്‍ണം വില്‍ക്കാന്‍ ചുമതലപ്പെടുത്താവുന്നതാണ്. ഇരുകൂട്ടരുടെയും ഐ ഡിക്ക് പുറമെ പര്‍ച്ചേസ് ബില്‍ ലഭ്യമാണെങ്കില്‍ അതും ഹാജരാക്കണം. സ്വകാര്യ സ്വത്ത് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നിയമാവലികളെന്ന് ആഭ്യന്തര മന്ത്രാലയം ഫേസ്ബുക്ക് അക്കൗണ്ടില്‍ അറിയിച്ചു.

Latest