പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ പ്രവേശന പരീക്ഷ ഖത്വറിലും

Posted on: April 3, 2016 7:27 pm | Last updated: April 3, 2016 at 7:27 pm
SHARE

markaz gardenദോഹ: പൂനൂര്‍ മര്‍കസ് ഗാര്‍ഡന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷനു കീഴിലുള്ള മദീനതുന്നൂര്‍ കോളേജ് ഓഫ് ഇസ് ലാമിക് സയന്‍സില്‍ ഹയര്‍ സെക്കന്ററി, ഡിഗ്രി ദഅ്‌വാ കോഴ്‌സിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു. ഈ വര്‍ഷം എസ് എസ് എല്‍ സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി കോഴ്‌സിലേക്കും പ്ലസ്ടുവും ആവശ്യമായ മതപഠനവും പൂര്‍ത്തിയാക്കിയവര്‍ക്ക് ഡിഗ്രി കോഴ്‌സിലേക്കും അപേക്ഷിക്കാവുന്നതാണ്. പൂനൂര്‍ പ്രധാന കാമ്പസിനു പുറമെ കാന്തപുരം അസീസിയ്യ, ബുസ്താനാബാദ് മുജമ്മഅ്, ഈങ്ങാപ്പുഴ ദാറുല്‍ ഹിദായ, മര്‍കസുന്നജാത്ത് എകരൂല്‍, മര്‍ക് പാറപ്പള്ളി, നൂറുല്‍ഹുദാ പരതക്കാട്, ഖാദിരിയ്യ കാരന്തൂര്‍ തുടങ്ങിയ പത്തോളം മര്‍കസ് ഗാര്‍ഡന്‍ ഓഫ് കാമ്പസുകളിലേക്കുംപ്രവേശനം നല്‍കും.
പ്രവേശനമാഗ്രഹിക്കുന്ന ഖത്വറിലെ വിദ്യാര്‍ഥികള്‍ക്കായി ഈ മാസം 21ന് ദോഹയില്‍ എഴുത്ത് പരീക്ഷ നടക്കും. അപേക്ഷ ഫോമും പ്രോസ്‌പെക്ടസും ഈ മാസം പത്തു മുതല്‍ www.markazgarden.orgല്‍ ലഭിക്കും. വിവരങ്ങള്‍ക്ക്: 55513959 (ഖത്വര്‍), +91 8907616999 (കേരളം).

LEAVE A REPLY

Please enter your comment!
Please enter your name here