വാഹന രജിസ്‌ട്രേഷനും ലൈസന്‍സ് എടുക്കലും കുറഞ്ഞു

Posted on: April 3, 2016 7:24 pm | Last updated: April 3, 2016 at 7:24 pm
SHARE

Qatar-Traffic-Campaign-Sticker-Vehicleദോഹ: ഫെബ്രുവരിയില്‍ പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷനും പുതിയ ലൈസന്‍സുകളുടെ എണ്ണവും കുറഞ്ഞതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ രാജ്യത്തെ ജനസംഖ്യാ വര്‍ധനവില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ജനസംഖ്യയിലെ വാര്‍ഷിക വളര്‍ച്ച 7.7 ശതമാനമാണെന്നും ഡെവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
8259 പുതിയ വാഹനങ്ങള്‍ മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. വാര്‍ഷിക ശരാശരിയില്‍ 7.6ഉം പ്രതിമാസ ശരാശരിയില്‍ 5.79 ഉം ശതമാനം കുറവ് രേഖപ്പെടുത്തി. ഫെബ്രുവരിയില്‍ 8633 ലൈസന്‍സുകളാണ് അനുവദിച്ചത്. മുന്‍വര്‍ഷം ഇത് 9833 ആയിരുന്നു; 12.2 ശതമാനത്തിന്റെ കുറവ്. മാസാന്ത കുറവ് 6.61 ശതമാനം ആണ്. അതേസമയം ഫെബ്രുവരിയിലെ ജനസംഖ്യ വളര്‍ച്ച 5.05 ശതമാനം ആയിരുന്നു. വാര്‍ഷിക വളര്‍ച്ച 9.06 ശതമാനവും. ഫെബ്രുവരിയിലെ വിവാഹമോചനങ്ങളുടെ എണ്ണം 30.19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വര്‍ഷാവര്‍ഷ ശരാശരി 74 ശതമാനമായും കുറഞ്ഞു. നേരത്തെയിത് 106 ശതമാനം ആയിരുന്നു. വാഹനങ്ങളും ജനങ്ങളും വര്‍ധിച്ചെങ്കിലും റോഡ് അപകട മരണങ്ങളുടെ എണ്ണം ഫെബ്രുവരിയില്‍ കുറഞ്ഞു. 23 പേരാണ് റോഡപകടങ്ങളില്‍ മരിച്ചത്. 1.42 ലക്ഷത്തിലേറെ ഗതാഗത നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതേസമയം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വഴി എത്തിയ യാത്രക്കാരുടെ എണ്ണം 19.91 ശതമാനം വര്‍ധിച്ചിട്ടുണ്ട്. പുറപ്പെട്ടവരുടെ എണ്ണം 18.56 ശതമാനം വര്‍ധിച്ചു. ട്രാന്‍സിറ്റ്, ട്രാന്‍സ്ഫര്‍ യാത്രക്കാരും വര്‍ധിച്ചു. നവജാതശിശുക്കളുടെ എണ്ണം 1931 ആണ്. 1021 ആണ്‍കുഞ്ഞുങ്ങളും 910 പെണ്‍കുഞ്ഞുങ്ങളും. ഖത്വരി സമൂഹത്തിലെ നവജാതശിശുക്കള്‍ 559 ആണ്. 280 ആണ്‍കുട്ടികളും 279 പെണ്‍കുട്ടികളും.

LEAVE A REPLY

Please enter your comment!
Please enter your name here