Connect with us

Gulf

പ്രമേഹത്തിലേക്ക് വഴുതുന്ന പ്രവാസികള്‍

Published

|

Last Updated

ലോകത്ത്‌ എല്ലായിടത്തും പ്രമേഹരോഗം വര്‍ധിച്ചുവരികയാണ്. പ്രത്യേകിച്ച് പ്രവാസികളില്‍. ജീവിതശൈലിയില്‍ വന്ന മാറ്റമാണ് കാരണം. പ്രമേഹത്തോടൊപ്പംതന്നെ മറ്റു ജീവിതശൈലീ രോഗങ്ങളും വര്‍ധിപ്പിക്കുന്നു. വ്യായാമം കുറഞ്ഞ ജോലികള്‍ ചെയ്യുകയും അമിതമായ ഭക്ഷണവും വില്ലനാകുന്നു. വര്‍ധിച്ചുവരുന്ന നഗരവത്കരണവും ഗ്രാമീണ ജീവിതത്തില്‍നിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റവും പ്രമേഹം വര്‍ധിപ്പിക്കുന്നു. ചെറുപ്പത്തിലേ പ്രത്യക്ഷപ്പെടുന്ന പ്രമേഹം അവരുടെ ചികിത്സാചെലവുകള്‍ വര്‍ധിക്കുന്നതിനും വ്യക്തിക്കും കുടുംബത്തിനും ജോലി ചെയ്യുന്ന കമ്പനിക്കും അധിക സാമ്പത്തിക ചെലവുകളും ഇന്‍ഷ്വറന്‍സ് കാര്‍ഡില്ലാത്ത ജീവിതം പ്രയാകരമാക്കുകയും ചെയ്യുന്നു.
പ്രമേഹം വര്‍ധിക്കാനുള്ള കാരണങ്ങള്‍
* അമിതവണ്ണം: 50 ശതമാനം രോഗികളും അമിതവണ്ണമുള്ളവരാണ്. സാധാരണ ശരീരവുമായി നാട്ടില്‍നിന്നും ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ശരീരഭാഗം 10 മുതല്‍ 30 കിലോ വരെ കൂടുന്നു. ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ശരീരഭാഗം 10 മുതല്‍ 30 കിലോവരെ കൂടുന്നു. ഇവര്‍ നേരത്തെ പ്രമേഹരോഗക്കാരാവുന്നു. പലപ്പോഴും കൂടിയ ശരീരഭാരത്തെപ്പറ്റി ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കാറുണ്ടെങ്കിലും അവഗണിക്കാറാണ് പതിവ്. ശരീരഭാരം 70 കിലോയില്‍ നിലനിര്‍ത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്.
* അമിത ഭക്ഷണം: ജോലിക്ക് ആവശ്യമുള്ളതിനേക്കാള്‍ കൂടിയ അളവില്‍ ഭക്ഷണം കഴിക്കുന്നു. കൂടിയ ഭക്ഷണലഭ്യത കമ്പനി മെസ്സില്‍നിന്നും പാര്‍ട്ടികളില്‍ നിന്നും അറബിവീടുകളില്‍നിന്നും മറ്റും പണച്ചെലവില്ലാതെ ഭക്ഷണം കിട്ടുന്നു. ദാഹിക്കുമ്പോള്‍ വെള്ളത്തിനു പകരം ശീതള പാനീയങ്ങള്‍ കുടിക്കുന്നു.
* വ്യായാമക്കുറവ്: ശരീരഭാരം കൂടുംതോറും മനുഷ്യന്റെ മടിയും കൂടുന്നു. മാറിവരുന്ന കാലാവസ്ഥകളും ടി വി, കമ്പ്യൂട്ടര്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ഉപയോഗം എല്ലാ ഇനങ്ങളുടെ വ്യായാമക്കുറവിന് കാരണമാകുന്നു.
* ലഹരി സ്വഭാവങ്ങള്‍: ഇപ്പോള്‍ എല്ലാ മത വിഭാഗങ്ങളിലും മദ്യപാനം കൂടിവരുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ മദ്യപാനം ശരീരഭാരം കൂട്ടുന്നു. കൂട്ടത്തില്‍ പുകവലിയും പുകയില ഉപയോഗവും രോഗസാധ്യത കൂട്ടുന്നു.
* പാരമ്പര്യം: പാരമ്പര്യം പ്രമേഹത്തിന് ഒഴിവാക്കാന്‍ പറ്റാത്തൊരു ഘടകമാണ്. എങ്കില്‍ മേല്‍പറഞ്ഞ കാരണങ്ങളാല്‍ മാതാപിതാക്കളുടെ പ്രായത്തില്‍ വരേണ്ട രോഗങ്ങള്‍ വളരെ ചെറുപ്പത്തിലേ വരുന്നതിന് കാരണമാകുന്നു. കാരണം മകന്‍ പിതാവിനേക്കാള്‍ 20-30 കിലോ ഭാരം കൂടുതലായിരിക്കും. അതുകൊണ്ട് മക്കള്‍ക്ക് പ്രമേഹം മാതാപിതാക്കള്‍ക്ക് വരുന്നതിന് മുമ്പേതന്നെ വരുന്നത് ഇവിടെ സാധാരണമാണ്.
* മാനസിക സംഘര്‍ഷങ്ങള്‍: ജോലിസംബന്ധമായും സാമ്പത്തിക പ്രശ്‌നങ്ങളാലും കുടുംബ പ്രശ്‌നങ്ങളാലും മറ്റുള്ള മാനസിക സംഘര്‍ഷങ്ങള്‍ പ്രവാസികളില്‍ പ്രമേഹവും പ്രഷറും വര്‍ധിക്കാന്‍ കാരണമാകുന്നു.
ആരോഗ്യപ്രശ്‌നങ്ങളെപ്പറ്റി അറിയാമെങ്കിലും വണ്ണം കുറക്കുന്നതിനോ ലഹരി സ്വഭാവങ്ങള്‍ ഒഴിവാക്കുന്നതിനോ ശ്രമിക്കാതിരിക്കുക. എല്ലാറ്റിനും സ്വന്തമായ ന്യായീകരണങ്ങള്‍ കണ്ടെത്തുകയും മരുന്നുകള്‍ മാത്രം തോന്നിയപോലെ കഴിക്കുന്ന രീതിയും കൂടുതലായി കാണാം. പ്രമേഹരോഗം വന്നാലും ശരീരഭാരം കുറക്കുന്നവര്‍ 10 ശതമാനത്തിന് താഴെയാണ്.
പ്രമേഹരോഗ ചികിത്സയെപ്പറ്റി ധാരാളം ദുഷ്പ്രചരണങ്ങള്‍ മലയാളികളുടെ ഇടയില്‍ സാധാരണമാണ്. പ്രമേഹം ഒരു മാറാരോഗമായതുകൊണ്ട് പലരുടേയും അഭിപ്രായങ്ങളും പ്രലോഭനങ്ങളും വ്യത്യസ്തങ്ങളായ ചികിത്സാരീതികളും പ്രമേഹരോഗിയെ വേട്ടയാടുന്നതായി കാണാം. പ്രമേഹം പൂര്‍ണമായി മാറ്റിത്തരാമെന്ന് വാഗ്ദാനംകൊടുത്ത് ചികിത്സയും പരസ്യങ്ങളും ശരിയല്ല. ഭക്ഷണനിയന്ത്രണംകൊണ്ടുമാത്രം 50 ശതമാനം പ്രമേഹരോഗികളുടെ പ്രമേഹം നിയന്ത്രിതമാകുന്നു. ഇവരെ രോഗം മാറ്റിക്കൊടുത്തതായി വ്യാഖ്യാനിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നു.
“പ്രമേഹത്തിന് മരുന്ന് കഴിച്ചാല്‍ പിന്നെ നില്‍ക്കാന്‍ കഴിയില്ല” അതുകൊണ്ട് മരുന്ന് കഴിക്കരുത് എന്ന് പറഞ്ഞ് രോഗിയെ ചികിത്സയില്‍നിന്നും പിന്തിരിപ്പിക്കുന്നു. അലോപ്പതി മരുന്ന് കഴിക്കരുത്, വൃക്ക തകരാറിലാവും എന്നുപറഞ്ഞ് അവരെ പേടിപ്പിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന പ്രവണത പല രോഗികളും പറയാറുണ്ട്. ശരിയായ രീതിയില്‍ പ്രമേഹം നിയന്ത്രിച്ച് നടക്കുന്ന രോഗിയെ തെറ്റായ പ്രചരണങ്ങള്‍ വഴി മരുന്ന് നിര്‍ത്തിക്കുകയും രോഗം മൂര്‍ച്ഛിച്ച് കുഴപ്പത്തിലാക്കുകയും ചെയ്യുന്നത് ഏറ്റവും വലിയ ദ്രോഹമാണ്.

---- facebook comment plugin here -----

Latest