ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കും: സുധീരന്‍

Posted on: April 3, 2016 10:20 pm | Last updated: April 4, 2016 at 9:16 am
SHARE

sudheeran
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം തിരുവനന്തപുരത്തെത്തിയ സുധീരന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

തന്റെ നിലപാടില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുകയാണ്. ഉന്നയിച്ച കാര്യങ്ങളുടെ ഗൗരവം ഹൈക്കമാന്‍ഡിന് ബോധ്യപ്പെട്ടു. എന്നാല്‍ നടപ്പാക്കുന്നതില്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടായേക്കാം. തിരഞ്ഞെടുപ്പായതിനാല്‍ പ്രതിസന്ധിയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ല. ഇത് ആരുടേയും വിജയമോ പരാജയമോ അല്ലെന്നും സുധീരന്‍.

മന്ത്രിമാരായ കെ ബാബുവും അടൂര്‍ പ്രകാശും അടക്കം ആരോപണ വിധേയരായ അഞ്ചുപേരെ മാറ്റി നിര്‍ത്തണമെന്ന സുധീരന്റെ ആവശ്യം ഉമ്മന്‍ ചാണ്ടിയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് ഹൈക്കമാന്‍ഡ് തള്ളിയിരുന്നു.