ഉത്തര്‍പ്രദേശില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു

Posted on: April 3, 2016 10:55 am | Last updated: April 3, 2016 at 4:06 pm
SHARE

niaന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ എന്‍ഐഎ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. എന്‍ഐഎ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മുഹമ്മദ് തന്‍സിലാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച പുലര്‍ച്ചെ 1.30 ന് ബിജ്‌നോര്‍ ജില്ലയിലായിരുന്നു സംഭവം. ഒരു വിവാഹത്തില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന തന്‍സിലിനേയും ഭാര്യയേയും, ബൈക്കിലെത്തിയ അക്രമിക സംഘം വെടിവയ്ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ശേഷം അക്രമികള്‍ രക്ഷപ്പെട്ടു. വെടി ശബ്ദം കേട്ടെത്തിയവരാണ് ചോരയില്‍ കുളിച്ചു കിടന്ന തന്‍സിലിനേയും ഭാര്യയേയും മൊറാദാബാദിലെ ആശുപത്രിയില്‍ എത്തിച്ചത്.

എന്നാല്‍, അല്‍പസമയത്തിനകം തന്നെ തന്‍സില്‍ മരണപ്പെട്ടു.ഭാര്യയുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയില്‍ ജോലിചെയ്തുവരികയായിരുന്ന തന്‍സില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് സ്വദേശമായ ബിജ്‌നൂറില്‍ എത്തിയത്. അക്രമികളെ കണ്ടെത്താന്‍ എന്‍ഐഎയും പൊലീസും സംയുക്ത അന്വേഷണം ഊര്‍ജിതമാക്കി.മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.