കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക ഇന്നു തന്നെ പുറത്തിറക്കും: മുഖമന്ത്രി

Posted on: April 3, 2016 10:28 am | Last updated: April 3, 2016 at 12:21 pm
SHARE

oommen chandyകൊച്ചി:സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നതിനിടെ സ്ഥാനാര്‍ഥിക പട്ടിക ഇന്നുതന്നെ പുറത്തിറക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പട്ടിക വന്ന ശേഷം കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ശേഷം നെടുന്പാശേരി വിമാനത്താവളത്തില്‍ മടങ്ങിയെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഡല്‍ഹിയില്‍ ആറു ദിവസമായി നടന്ന ചര്‍ച്ചകളിലും സ്ഥാനാര്‍ത്ഥി പട്ടിക സംബന്ധിച്ച് തീരുമാനമായിരുന്നില്ല. തുടര്‍ന്നാണ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. കെ.പി.സി.സി പ്രസി&ഡന്റ് വി.എം.സുധീരനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഡല്‍ഹിയില്‍ തങ്ങുകയാണ്.

മുഖ്യമന്ത്രി  വിമാനത്താവളത്തില്‍ എ ഗ്രൂപ്പ് നേതാക്കളുമായി ചര്‍ച്ച നടത്തി. സീറ്റുകാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുന്ന ബെന്നി ബഹനാന്‍, മന്ത്രിമാരായ കെ.ബാബു, കെ.സി. ജോസഫ് എന്നിവരാണ് വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ കണ്ടത്.