നെന്മാറ വേല: വെടിക്കെട്ടിനിടെ അപകടം, എട്ട് പേര്‍ക്ക് പരുക്ക്

Posted on: April 2, 2016 9:48 pm | Last updated: April 3, 2016 at 10:41 am
SHARE

fireworkപാലക്കാട്: നെന്മാറ വേലയിലെ വെടിക്കെട്ടിനിടെ കതിന പൊട്ടിത്തെറിച്ച് രണ്ട് വനിതാ സിവില്‍ പോലീസുകാര്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്ക് പരുക്കേറ്റു. രണ്ട് ഫേരുടെ നില ഗുരുതരമാണ്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ നെന്മാറ സര്‍ക്കാര്‍ ആശുപത്രിയിലാണ്. വൈകീട്ട് എട്ട് മണിയോടെയായിരുന്നു അപകടം. വല്ലങ്ങിക്കാരുടെ വെടിക്കെട്ടിനിടെയാണ് സംഭവം.

തൃശൂരിലെ പ്രസിദ്ധമായ ഉത്സവങ്ങളില്‍ ഒന്നാണ് നെന്മാറ വേല.