പ്രധാനമന്ത്രി സൗദി അറേബ്യയില്‍

Posted on: April 2, 2016 6:49 pm | Last updated: April 3, 2016 at 10:41 am
SHARE

modiറിയാദ്: രണ്ട് ദിവസത്തെ ഹ്രസ്വ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെത്തി. റിയാദ് വിമാനത്താവളത്തിലെത്തിയ മോദിയെ റിയാദ് ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ ബന്ദാര്‍ ബിന്‍ അബ്ദുള്‍ അസീസ് രാജകുമാരന്‍ സ്വീകരിച്ചു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായി സൗദിയിലെത്തുന്ന മോദിക്ക് രണ്ടുദിവസം തിരക്കേറിയ പരിപാടികളാണുള്ളത്. സല്‍മാന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് മോദി സൗദിയിലെത്തിയിരിക്കുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്, സൗദി കീരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ നായിഫ്, രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ എന്നിവരുമായി മോദി കൂടിക്കാഴ്ച്ച നടത്തും. സല്‍മാന്‍ രാജാവുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം ഇന്ത്യക്കാരുമായി മോദി ആശയവിനിമയം നടത്തും. നാനൂറോളം ഇന്ത്യന്‍ പൗരപ്രമുഖരെയാണ് കൂടിക്കാഴ്ച്ചക്കായി ഇന്ത്യന്‍ എംബസി ക്ഷണിച്ചിട്ടുള്ളത്. റിയാദിലെ ഇന്റര്‍ കോണ്ടിനെന്റല്‍ ഹോട്ടലിലാണ് പരിപാടി. രാത്രി കിരീടാവകാശിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്ക് അത്താഴ വിരുന്നൊരുക്കുന്നുണ്ട്.