Connect with us

Saudi Arabia

പ്രകൃതിയിലേക്കു മടങ്ങുക ; രോഗങ്ങളെ അകറ്റുക: ഡോ. പി എ കരീം

Published

|

Last Updated

ജിദ്ദ: പ്രകൃതിയോടു പുറംതിരിഞ്ഞു നില്‍ക്കുന്നതാണ് മനുഷ്യനെ നിത്യ രോഗിയാക്കിയതെന്നു പ്രസിദ്ധ പ്രകൃതി ചികിത്സകന്‍ ഡോ. പി എ കരീം പറഞ്ഞു. പ്രകൃതിയിലേക്കു ചേര്‍ന്നു നിന്ന് ഭക്ഷണവും ജീവിത ശൈലിയും അല്‍പാല്‍പ്പം മാറ്റാനായാല്‍ മനുഷ്യന് രോഗാവസ്ഥയില്‍ നിന്ന് പതിയെ മുക്തി ലഭിക്കുമെന്നും “ഉറവ” സംഘടിപ്പിച്ച സദസ്സില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.
രാവിലത്തെയും വൈകുന്നേരത്തെയും വെയില് കൊള്ളുന്നത് എല്ലാ ജീവജാലങ്ങള്‍ക്കും ജീവന്‍ നിലനിര്‍ത്താനും രോഗം വരാതിരിക്കാനും അത്യാവശ്യമാണ്. എന്നാല്‍ കറുത്തു പോകുമെന്നു പറഞ്ഞു കുട്ടികളെ നാം വെയില് കൊള്ളിക്കുന്നില്ലെന്നു ഡോ. കരീം പറഞ്ഞു. കൃത്രിമ ആഹാരം കൊടുത്തു കുട്ടികളെ തടിപ്പിക്കരുതെന്നു അദ്ദേഹം പറഞ്ഞു. അങ്ങനെ തടിക്കുന്ന കുട്ടികള്‍ ബുദ്ധിയില്ലാത്തവരാകും. വെയില്‍ കൊള്ളാതെയും ശുദ്ധവായു കിട്ടാതെയും ഫ്‌ലാറ്റില്‍ ജീവിക്കുന്ന പൂച്ചക്കും നായ്ക്കള്‍ക്കും രോഗം വരുന്നതും ചികിത്സ വേണ്ടി വരുന്നതും വേറൊന്നും കൊണ്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ ഡോ. ശ്രീജിത ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.