കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ പൊട്ടിത്തെറി;സുരേന്ദ്രന്‍ പിള്ള രാജിവെച്ചു

Posted on: April 2, 2016 2:40 pm | Last updated: April 2, 2016 at 7:00 pm
SHARE

surendran-pillai.jpg.image.784.410തിരുവനന്തപുരം: എല്‍ഡിഎഫിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നുണ്ടായ കലഹങ്ങളില്‍ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തില്‍ പൊട്ടിത്തെറി. പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയാണെന്നും, മത്സരരംഗത്തുണ്ടാകുമെന്നും വി.സുരേന്ദ്രന്‍ പിള്ള തിരുവനന്തപുരത്ത്് മാധ്യമങ്ങളോട് വ്യക്തമാക്കി.

ആറു ജില്ലാ പ്രസിഡന്റുമാര്‍, നാലു ജനറല്‍ സെക്രട്ടറിമാര്‍ എന്നിവര്‍ തനിക്കൊപ്പം രാജിവെച്ചെന്നും മറ്റ് പോഷകസംഘടനകളും വിവിധ തലങ്ങളിലെ ഭാരവാഹികളും തനിക്കൊപ്പം ഉണ്ടെന്നും സുരേന്ദ്രന്‍ പിളള പറഞ്ഞു. ഇന്ന് ചേര്‍ന്ന കേരള കോണ്‍ഗ്രസ് പോഷക സംഘടനകളുടെ യോഗത്തിനു ശേഷമാണ് വി.സുരേന്ദ്രന്‍പിള്ള ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്.

നേരത്തെ എല്‍ഡിഎഫിലെ സീറ്റ് വിഭജനം പൂര്‍ത്തിയായപ്പോള്‍ കേരള കോണ്‍ഗ്രസ് സ്‌കറിയ തോമസ് വിഭാഗത്തിന് ഒരു സീറ്റ് മാത്രമാണ് നല്‍കിയിരുന്നത്. കഴിഞ്ഞ തവണ മത്സരിച്ചിരുന്ന മറ്റ് മൂന്നു സീറ്റുകള്‍ പിടിച്ചെടുക്കുകയും, താരതമ്യേന വിജയസാധ്യത കുറഞ്ഞ കടത്തുരുത്തിയാണ് പകരം നല്‍കുകയും ചെയ്തത്. എല്‍ഡിഎഫിന്റെ ഈ നടപടിയില്‍ കടുത്ത പ്രതിഷേധം അറിയിച്ചിരുന്നെന്നും തീരുമാനം പുനഃപരിശോധിക്കാന്‍ ആവശ്യപ്പെട്ടിരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ എല്‍ഡിഎഫ് ഇക്കാര്യത്തില്‍ ഇതുവരെയും ഒരു നടപടികളും കൈക്കൊള്ളാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടി വിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മതേതര ജനാധിപത്യ ദേശീയ പ്രസ്ഥാനങ്ങള്‍ മുന്നിലുണ്ടെന്നും അവരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ തെറ്റുകളില്ലെന്നും സുരേന്ദ്രന്‍ പിള്ള വിശദമാക്കി. അതേസമയം ജെഡിയുവിലേക്കാണ് സുരേന്ദ്രന്‍പിള്ള പോകുന്നതെന്നും നേമത്ത് സ്ഥാനാര്‍ത്ഥിയാകുമെന്നുമുളള വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here