കൊല്‍ക്കത്തയിലെ ഫ്‌ളൈഓവര്‍ ദുരന്തസ്ഥലം രാഹുല്‍ഗാന്ധി സന്ദര്‍ശിച്ചു

Posted on: April 2, 2016 1:00 pm | Last updated: April 2, 2016 at 7:00 pm
SHARE

rahul-kol-fly-759കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ വിവേകാനന്ദ ഫ്‌ളൈഓവര്‍ ദുരന്തം നടന്ന സ്ഥലം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ സന്ദര്‍ശിച്ചു. ദുരന്തത്തില്‍ പരിക്കേറ്റവരെയും ആശുപത്രിയില്‍ എത്തി അദ്ദേഹം സന്ദര്‍ശിച്ചു. ദുരന്തത്തിനിരയായവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് ഇവിടെ എത്തിയതെന്നും രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ച് സംസാരിക്കില്ലെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലെ തിരഞ്ഞെടുപ്പു സംബന്ധമായി തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.

ഫ്‌ളൈഓവര്‍ ദുരന്തത്തില്‍ 25 പേരാണ് മരിച്ചത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് വെള്ളിയാഴ്ച നാലു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തിയതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. അപകടത്തില്‍ നൂറോളം പേര്‍ക്കു പരിക്കേറ്റിരുന്നു. ഇവരില്‍ ഏഴുപേരുടെ നില അതീവഗുരുതരമാണ്.

ഫ്‌ളൈഓവര്‍ ദുരന്തവുമായി ബന്ധപ്പെട്ട് നിര്‍മാണക്കമ്പനി ഉദ്യോഗസ്ഥരായ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here