എട്ടിടങ്ങളില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം ഹജ്ജിനവസരം

Posted on: April 2, 2016 6:00 am | Last updated: April 2, 2016 at 12:38 am
SHARE

കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് രാജ്യത്തെ ഹജ്ജ് കമ്മിറ്റികള്‍ മുഖേന 4,05,187 പേര്‍ അപേക്ഷിച്ചപ്പോള്‍ മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഉള്‍പ്പെടെ എട്ട് സംസ്ഥാനങ്ങളില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം ഹജ്ജിനു അവസരം ലഭിച്ചു. അപേക്ഷിച്ചവര്‍ക്കെല്ലാം അവസരം ലഭിച്ച സംസ്ഥാനങ്ങളും അപേക്ഷകരുടെ എണ്ണവും ബ്രാക്കറ്റില്‍: ചണ്ഡിഗഢ് (73) ദാദര്‍ നാഗര്‍ ഹവേലി (15) ദാമന്‍ ദ്യൂ (28) ഹിമാചല്‍പ്രദേശ് (93) ത്രിപുര (93) അസം (4476) ബിഹാര്‍ (7025) പശ്ചിമ ബംഗാള്‍ (8905).
അസാം, ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ ക്വാട്ടക്ക് അനുസരിച്ചുള്ള അപേക്ഷകരുണ്ടായിരുന്നില്ല. അതേസമയം, ലക്ഷദ്വീപില്‍ നിന്ന് ഹജ്ജിന് അപേക്ഷിച്ച 341 പേരില്‍ 285 പേര്‍ക്കും പോണ്ടിച്ചേരിയില്‍ നിന്ന് അപേക്ഷിച്ച 187 പേരില്‍ 111 പേര്‍ക്കും അവസരം ലഭിച്ചു. ലക്ഷദ്വീപ്, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ കേരള ഹജ്ജ് ക്യാമ്പ് വഴിയായിരിക്കും ഹജ്ജിനു പുറപ്പെടുക.
ഹജ്ജ് ട്രെയിനര്‍മാര്‍ക്കുള്ള ത്രിദിന പരിശീലനം ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മുംബൈയില്‍ നടക്കും. കേരളത്തില്‍ നിന്ന് അമ്പത് പേരാണ് പങ്കെടുക്കുന്നത്.