പത്മനാഭസ്വാമി ക്ഷേത്രം: കണക്കുകള്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

Posted on: April 2, 2016 6:00 am | Last updated: April 2, 2016 at 12:37 am
SHARE

തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിലെ 2013-14 സാമ്പത്തിക വര്‍ഷം വരെയുളള കണക്കുകളും സ്വത്തുവിവര പട്ടികയും, ക്ഷേത്രം ട്രസ്റ്റിന്റെ 2013-14 വര്‍ഷം വരെയുളള കണക്കുകളും സ്വത്തു വിവര പട്ടികയും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയായി കോടതി നിയമിച്ച മുന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായ് ആണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്. കോടതി നിയോഗിച്ച ക്ഷേത്ര ഭരണസമിതിയുടെ 2014 -15 ലെ കണക്കുകളും ഓഡിറ്റിന് വിധേയമാക്കിയിട്ടുണ്ട്. ക്ഷേത്രഭരണം കാര്യക്ഷമമാക്കുന്നതിനും കണക്കുകള്‍ സുതാര്യമായി തയ്യാറാക്കാനുമുളള മാര്‍ഗ നിര്‍ദേശങ്ങളും ജീവനക്കാരുടെ സേവന വ്യവസ്ഥകളും ശിപാര്‍ശ ചെയ്യുന്ന സമഗ്ര റിപ്പോര്‍ട്ടാണ് മാര്‍ച്ച് 28നാണ് റായ് കോടതിയില്‍ സമര്‍പ്പിച്ചത്. വിരമിച്ച ഐ എ എസ്, ഐ എ ആന്‍ഡ് എ എസ് ഉദ്യോഗസ്ഥരും ഓഡിറ്റ് ഓഫീസര്‍മാരും ഉള്‍പ്പെടുന്ന ഏഴംഗ സംഘമാണ് സ്‌പെഷ്യല്‍ ഓഡിറ്റ് അതോറിറ്റിയുടെ ഓഡിറ്റ് ടീമിലുള്ളത്.