ഹുകൂമി വഴിയുള്ള ഇടപാടുകളില്‍ വന്‍ വര്‍ധന

Posted on: April 1, 2016 10:33 pm | Last updated: April 1, 2016 at 10:33 pm

huenദോഹ: ഇ ഗവര്‍ണമെന്റ് പോര്‍ട്ടലായ ഹുകൂമി വഴിയുള്ള ഇടപാടുകളുടെ എണ്ണം 20 ശതമാനം വര്‍ധിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ 891394 ഇടപാടുകളാണ് ഹുകൂമി വഴി നടന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇത് 734328 ആയിരുന്നുവെന്നും ഡെവലപ്‌മെന്റ് പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഫെബ്രുവരിയില്‍ ഹമദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് വഴി വന്ന യാത്രക്കാരുടെ എണ്ണം 1408436 ആണ്. ഇവരില്‍ 152200 പേര്‍ ഖത്വറിലേക്കുള്ള സന്ദര്‍ശകരായിരുന്നു. വാഹന രജിസ്‌ട്രേഷനുകളുടെ എണ്ണം 5.8 ശതമാനം കുറഞ്ഞിട്ടുണ്ട്. ഈ വര്‍ഷം ജനുവരിയില്‍ 8767 വാഹനങ്ങള്‍ രജിസ്‌ട്രേഷന്‍ ചെയ്ത സ്ഥാനത്ത് ഫെബ്രുവരിയില്‍ 8259 ആയി കുറഞ്ഞു. അതേസമയം, വാഹന ഗതാഗത നിയമ ലംഘനം വര്‍ധിച്ചു. ഫെബ്രുവരിയില്‍ 142031 ഗതാഗത നിയമലംഘനങ്ങളാണ് ഉണ്ടായത്; 8.8 ശതമാനം വര്‍ധന. പണ വിതരണം കഴിഞ്ഞ മാസം 505 ബില്യന്‍ ഖത്വര്‍ റിയാല്‍ ആണ്. 0.01 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി. നിക്ഷേപം അടക്കമുള്ള കാഷ് ഈക്വവലന്റ്‌സില്‍ 0.3 ശതമാനത്തിന്റെ കുറവാണുള്ളത്. 639 ബില്യന്‍ ഖത്വര്‍ റിയാല്‍ മൂല്യം വരുന്നതാണിത്. അതേസമയം മൊത്തം പണ വിതരണത്തില്‍ 2.48 ശതമാനത്തിന്റെ താഴ്ചയുണ്ടായി. മ