കേരളത്തില്‍ ഇടത് മുന്നണി അധികാരത്തിലേറുമെന്ന്് ടൈംസ് നൗ-ഇന്‍ഡ്യ ടിവി സീ വോട്ടര്‍ സര്‍വേ

Posted on: April 1, 2016 10:16 pm | Last updated: April 2, 2016 at 11:43 am
SHARE

ldf_0തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് മുന്നണി അധികാരത്തിലേറുമെന്ന്് ടൈംസ് നൗഇന്‍ഡ്യ ടിവി സീ വോട്ടര്‍ സര്‍വേ. എല്‍ഡിഎഫ് 86 സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് സര്‍വേ പ്രവചനം. യുഡിഎഫ് 53 സീറ്റുകളിലൊതുമെന്നും സര്‍വേ പ്രവചിക്കുന്നു. ബിജെപി ഒരു സീറ്റ് നേടിയേക്കാമെന്നും സര്‍വേ.എല്‍ഡിഎഫ് 44 ശതമാനം വോട്ടും യുഡിഎഫ് 41ശതമാനം വോട്ടും നേടും. ബിജെപി 10 ശതമാനം വോട്ടും നേടുമെന്നാണ് സര്‍വേ ഫലം.
ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നിലമെച്ചപ്പെടുത്തുമെന്ന് സര്‍വേ ഫലം. ടൈംസ് നൗ-ഇന്‍ഡ്യ ടിവി ഇന്ന് പുറത്തു വിട്ട സര്‍വേയിലാണ് ഇടതുമുന്നണി മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കുമെന്ന് പറയുന്നത്. എന്നാല്‍ തന്നെയും അധികാരം നിലനിര്‍ത്താനുള്ള സീറ്റുകള്‍ മമത ബാനര്‍ജി നിലനിര്‍ത്തുമെന്നാണ് സര്‍വേ പറയുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് 160 സീറ്റുകളും ഇടത് മുന്നണി 106 സീറ്റുകളും കോണ്‍ഗ്രസ് 21 സീറ്റും ബിജെപിക്ക് 4 സീറ്റും സര്‍വേ പ്രവചിക്കുന്നു. മറ്റുള്ളവര്‍ 3 സീറ്റുകളും നേടും.

LEAVE A REPLY

Please enter your comment!
Please enter your name here