Connect with us

Gulf

സൈബര്‍ ആക്രമണങ്ങളെ നേരിടുന്നതില്‍ പകുതിയിലധികം കമ്പനികളും പരാജയം

Published

|

Last Updated

ദോഹ: സൈബര്‍ ആക്രണംങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിലും നേരിടുന്നതിലും ഗള്‍ഫിലെ പകുതിയിലധികം കമ്പനികളും പരാജയപ്പെടുകയാണെന്ന് പഠനം. ഖത്വറിലും സ്ഥിതി വ്യത്യസ്തമല്ല. അതുകൊണ്ടു തന്നെ ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രൊഫഷനലുകള്‍ നിരാശരാണ്. മേഖലയിലെ മുന്‍നിര ഐ ടി സൊലൂഷന്‍ സ്ഥാപനമായ ഗള്‍ഫ് ബിസിനസ് മെഷീന്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
ഖത്വര്‍, ഒമാന്‍, യു എ ഇ, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ 700ലധികം ഐ ടി പ്രൊഫഷനലുകള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് ജി ബി എം റിപ്പോര്‍ട്ട് തയാറാക്കിയത്. എല്ലാ വര്‍ഷവും ജി ബി എം സര്‍ബര്‍ സുരക്ഷാ പഠനം നടത്തി വരുന്നുണ്ട്. കമ്പനികള്‍ സൈബര്‍ സെക്യൂരിറ്റിക്കു വേണ്ടി കൂടുതല്‍ തുക നീക്കി വെക്കാന്‍ തയാറാകുന്നില്ലെന്ന് സര്‍വേയില്‍ പങ്കെടുത്ത 71 ശതമാനം ഐ ടി പ്രൊഫഷനലുകളും പറയുന്നു. അതേസമയം ഭീഷണി വര്‍ധിച്ചിട്ടുണ്ട്. സൈബര്‍ ഭീഷണികള്‍ നേരിടുന്നതിന് പുറം കരാര്‍ നല്‍കാനാണ് കമ്പനികള്‍ തയാറാകുന്നത്. 41 ശതമാനം കമ്പനികള്‍ക്കു മാത്രാണ് സ്വന്തമായി സംവിധാനമുള്ളത്.
സൈബര്‍ സുരക്ഷക്കായി ഉപയോഗിക്കുന്ന പുറം സേവനങ്ങള്‍ കമ്പനികളുടെ ഡാറ്റകള്‍ ഉള്‍ക്കൊള്ളുന്ന കംപ്യൂട്ടര്‍ സംവിധാനത്തെ സംരക്ഷിക്കും എന്ന് ഐ ടി വിദഗ്ധര്‍ കരുതുന്നില്ല. പല കമ്പനികള്‍ക്കും സൈബര്‍ സുരക്ഷായനം ഇല്ല. കമ്പനിയില്‍ ജോലി ചെയ്യുന്ന ഐ ടി വിദഗ്ധരുടെ തന്നെ ചുമതലയാണ് സുരക്ഷ എന്നു കരുതുന്നവരും ഉണ്ട്. 29 ശതമാനം കമ്പനികള്‍ക്കു മാത്രമാണ് ഐ ടി സുരക്ഷക്ക് ബജറ്റും പദ്ധതിയുമുള്ളത്. 70 ശതമാനം കമ്പനികളും സൈബര്‍ സുരക്ഷക്ക് പുറം കരാര്‍ കൊടുക്കാനും തയാറല്ല. ആക്രമണങ്ങളെ മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയുന്നതും ഡാറ്റകള്‍ ചോരാതെ സൂക്ഷിക്കാന്‍ കഴിയുതന്നതുമായ സംവിധാനം ക്രമീകരിക്കേണ്ടതുണ്ടെന്നാണ് ജി ബി എം ശിപാര്‍ശ ചെയ്യുന്നത്.