ന്യൂസിലാന്റ് ഓള്‍ റൗണ്ടര്‍ ഗ്രാന്‍ഡ് എലിയട്ട് ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

Posted on: April 1, 2016 7:35 pm | Last updated: April 1, 2016 at 7:35 pm

New Zealand's Grant Elliott tosses a ball during a practice session a day ahead of the ICC Twenty20 2016 Cricket World Cup semi-final match against England, at the Feroz Shah Kotla cricket stadium in New Delhi, India, Tuesday, March 29, 2016. (AP Photo/Tsering Topgyal)

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ ഗ്രാന്‍ഡ് എലിയട്ട് ഏകദിന ക്രിക്കറ്റിനോട് വിടപറഞ്ഞു. ട്വന്റി-20 ലോകകപ്പ് സെമിഫൈനലില്‍ ഇംഗ്ലണ്ടിനോട് തോറ്റ് ന്യൂസിലാന്റ് പുറത്തായതിനു പിന്നാലെയാണ് എലിയട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ട്വന്റി-20യില്‍ തുടരാനാണ് താരത്തിന്റെ തീരുമാനം.

83 ഏകദിനങ്ങളില്‍ കിവീസിനു വേണ്ടി കളിച്ച എലിയട്ട് 1,976 റണ്‍സ് നേടിയിട്ടുണ്ട്. രണ്ടു സെഞ്ചുറികളും 11 അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.