കാട്ടുകള്ളന്‍ എന്ന് വിളിച്ചവര്‍ സത്യം തിരിച്ചറിയും: അടൂര്‍ പ്രകാശ്

Posted on: April 1, 2016 2:49 pm | Last updated: April 1, 2016 at 2:49 pm
SHARE

ADOOR PRAKASHതിരുവനന്തപുരം: തന്നെ കാട്ടുകള്ളന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചവര്‍ ഒരിക്കല്‍ സത്യം തിരിച്ചറിയുമെന്ന് മന്ത്രി അടൂര്‍ പ്രകാശ്. വിവാദങ്ങള്‍ തനിക്ക് പുത്തരിയല്ല. വിവാദങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് എല്ലാവര്‍ക്കും അറിയാം. തനിക്ക് സീറ്റ് നല്‍കണമോ എന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അടൂര്‍ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. കോന്നിയിലെ ജനങ്ങള്‍ക്ക് എല്ലാം അറിയാമെന്നും, അതുകൊണ്ടാണ് നാലുതവണ അവര്‍ തന്നെ ജയിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഭൂമിദാന കേസില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ ത്വരിതാന്വേഷണ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അടൂര്‍ പ്രകാശ് സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി തള്ളിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here