അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം

Posted on: April 1, 2016 11:41 am | Last updated: April 1, 2016 at 11:41 am
SHARE

RSPതിരുവനന്തപുരം: അരൂര്‍ സീറ്റ് ആര്‍എസ്പിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. നേരത്തേ, അരൂരില്‍ നടന്‍ സിദ്ദിഖിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ആര്‍എസ്പി നേതൃത്വത്തെ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. അരൂരിനു പുറമേ ആറ്റിങ്ങല്‍ സീറ്റും ആര്‍എസ്പിക്ക് നല്‍കിയിട്ടുണ്ട്. ഇന്ന് ചേരുന്ന ആര്‍എസ്പി നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കും. ആറു സീറ്റുകളാണ് ആര്‍എസ്പി ചോദിച്ചിരുന്നതെങ്കിലും അ!ഞ്ചെണ്ണം വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയാറാകുകയായിരുന്നു.

മൂന്നു സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ആര്‍എസ്പി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. ചവറയില്‍ ഷിബു ബേബിജോണ്‍, ഇരവിപുരത്ത് എ.എ.അസീസ്, കുന്നത്തൂരില്‍! ഉല്ലാസ് കോവൂര്‍ തുടങ്ങിയവരാണ് സ്ഥാനാര്‍ഥികള്‍. അതേസമയം, പുനലൂര്‍ സീറ്റ് ഏറ്റെടുക്കണമെന്ന് ജെഡിയുവിനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്നാല്‍ അമ്പലപ്പുഴയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കുമില്ലെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനിടെ, ചടയമംഗലം നല്‍കാമെന്ന് മുസ്‌ലിം ലീഗിനെ കോണ്‍ഗ്രസ് ഇന്നലെ വീണ്ടും അറിയിച്ചു. എന്നാല്‍ ചടമംഗലം വേണ്ടെന്ന ഉറച്ച നിലപാടില്‍ തന്നെയാണ് അവര്‍. തെക്കന്‍ സീറ്റുകളില്‍ വിജയസാധ്യതയുള്ള സീറ്റു വേണമെന്നും അവര്‍ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here