ഗര്‍ഭഛിദ്രം ചെയ്യുന്ന സ്ത്രീകളെ ശിക്ഷിക്കണം: ഡൊണാള്‍ഡ് ട്രംപ്

Posted on: April 1, 2016 8:29 am | Last updated: April 1, 2016 at 10:30 am
SHARE

trumpബ്രൂക്ക്ഫീല്‍ഡ്: ഗര്‍ഭഛിദ്രം ചെയ്യുന്ന സ്ത്രീകളെ ശിക്ഷിക്കണമെന്ന് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അതേ സമയം ഏതുതരത്തിലുള്ള ശിക്ഷയാണ് ഇവര്‍ക്ക് നല്‍കേണ്ടതെന്ന് പറയാന്‍ ട്രംപ് വിസമ്മതിച്ചു.

അമേരിക്കന്‍ കേബിള്‍ ടെലിവിഷന്‍ ചാനലിന്റെ പ്രസിദ്ധമായ ക്രിസ് മാത്യവിന്റെ ചര്‍ച്ചാ പരിപാടിക്കിടെയാണ് ട്രംപിന്റെ പുതിയ പരാമര്‍ശം. അടുത്ത ആഴ്ച പ്രൈമറി നടക്കുന്ന വിസ്‌കന്‍സിന്‍ ടൗണ്‍ ഹാളിലാണ് ചര്‍ച്ച നടന്നത്. ഗര്‍ഭഛിദ്രം നിരോധിക്കപ്പെടേണ്ടതാണെന്നും അത്തരക്കാര്‍ക്ക് കടുത്ത ശിക്ഷകള്‍ നല്‍കണമെന്നും ചാനല്‍ അവതാരകനായ മാത്യൂസിനോട് ട്രംപ് പറഞ്ഞു. ഏതുതരത്തിലുള്ള ശിക്ഷയാണ് നല്‍കേണ്ടതെന്ന അവതാരകന്റെ ചോദ്യത്തിന് ശിക്ഷ എങ്ങനെയുള്ളതായിരിക്കണമെന്നത് താന്‍ നിര്‍ദേശിക്കുന്നില്ലെന്ന് ട്രംപ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here