മുസ്‌ലിം സ്ത്രീകള്‍ക്കെതിരെയുള്ള വിവാദ പരാമര്‍ശം ഫ്രഞ്ച് വനിതാ മന്ത്രി പിന്‍വലിച്ചു

Posted on: April 1, 2016 10:28 am | Last updated: April 1, 2016 at 10:28 am
SHARE

FRENCH MINISTERപാരീസ്: മുസ്‌ലിം സ്ത്രീകളെ അപമാനിക്കുന്ന പരമാര്‍ശവുമായി ഫ്രഞ്ച് വനിതാ മന്ത്രി രംഗത്ത്. ഫ്രാന്‍സിലെ വനിതാ അവകാശ മന്ത്രി ലോറന്‍സ് റോസിംഗ്നോള്‍ ആണ് ബുര്‍ഖാവിരുദ്ധ പരാമര്‍ശം നടത്തിയത്. ബുര്‍ഖ ധരിക്കുന്ന മുസ്‌ലിം സ്ത്രീകള്‍ അമേരിക്കന്‍ നീഗ്രോകള്‍ക്ക് തുല്യരാണെന്നും അവര്‍ അടിമത്തം അംഗീകരിക്കുകയാണെന്നും ആര്‍ എം സി റേഡിയോക്കും ബി എഫ് എം ടി വിക്കും നല്‍കിയ അഭിമുഖത്തിനിടെ മന്ത്രി പറഞ്ഞു. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. പ്രസ്താവന നടത്തി മണിക്കൂറുകള്‍ക്കുള്ളില്‍, മന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി പതിനായിരയിത്തലധികം പേര്‍ ഒപ്പിട്ട നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്.

ഇസ്‌ലാമിക് ഫാഷന്‍ വ്യവസായം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചാ പരിപാടിയില്‍ റോസിഗ്നോള്‍ അതിഥിയായിരുന്നു. ഇവരുടെ പരാമര്‍ശം വിവാദമായതോടെ നീഗ്രോ എന്ന പരാമര്‍ശം ഉടന്‍ തന്നെ പിന്‍വലിച്ചു. മന്ത്രി വംശീയ അധിക്ഷേപം നടത്തുകയാണെന്ന് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം ഉയര്‍ന്നു.
ഏറ്റവും വലിയ മുസ്‌ലിം ജനതയുള്ള യൂറോപ്യന്‍ രാജ്യമാണ് ഫ്രാന്‍സ്. പരസ്യമായി മതാചരണം നടത്തുന്നതിനെതിരെ ഏറ്റവും ശക്തമായ നിയമങ്ങള്‍ നിലനില്‍ക്കുന്നതും ഫ്രാന്‍സിലാണ്. ബുര്‍ഖ ധരിക്കുന്നത് 2011ല്‍ ഫ്രാന്‍സ് നിരോധിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here