യോഗ ചെയ്യണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ ബഹളം വെച്ചു; വിമാനം ഹവായിയില്‍ ഇറക്കി

Posted on: April 1, 2016 9:31 am | Last updated: April 1, 2016 at 9:31 am
SHARE

YOGAടോക്യോ: സീറ്റിലിരിക്കുന്നതിന് പകരം യോഗ ചെയ്യണമെന്നാവശ്യപ്പെട്ട് യാത്രക്കാരന്‍ അക്രമാസക്തമായതോടെ ജപ്പാനിലേക്ക് പോകുകയായിരുന്ന വിമാനം ഹവായിലിറക്കി. യാത്രക്കാരന്‍ വിമാനജോലിക്കാരോട് യോഗ ചെയ്യണമെന്നാവശ്യപ്പെട്ട് തട്ടിക്കയറിയതോടെയാണ് യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റ് വിമാനം ഹവായിലിറക്കിയതെന്ന് എഫ് ബി ഐ പറഞ്ഞു. ഭക്ഷണം കൊടുക്കുന്ന സമയത്ത് സീറ്റിലിരിക്കാന്‍ വിസമ്മതിക്കുകയും വിമാനത്തിന്റെ പിറക് വശത്ത് പോയി യോഗ ചെയ്യണമെന്നും ധ്യാനിക്കണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. ഇദ്ദേഹത്തെ പിടിച്ചിരുത്താന്‍ നോക്കിയ ഭാര്യയെ നിലത്ത് തള്ളിയിടുകയും ചെയ്തു. യാത്രക്കാരെ കൊല്ലുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഹോനോലുലു തടവ് കേന്ദ്രത്തില്‍ ഇദ്ദേഹത്തെ പാര്‍പ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം കൊറിയയിലെ വീട്ടിലേക്ക് തിരിച്ചയക്കണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here