Connect with us

Kerala

സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനും ആയിരുന്ന ബാബു ഭരദ്വാജ് അന്തരിച്ചു

Published

|

Last Updated

കോഴിക്കോട്: സാഹിത്യകാരനും മാധ്യമപ്രവര്‍ത്തകനുമായിരുന്ന ബാബു ഭരദ്വാജ് (68) അന്തരിച്ചു. വൈകീട്ട് ഒമ്പത് മണിയോടെയായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. എംആര്‍ വിജയരാഘവന്‍-കെപി ഭവാനി ദമ്പതികളുടെ മകനായി 1948ല്‍ കോഴിക്കോട് ജില്ലയിലെ ചേമഞ്ചേരിയിലായിരുന്നു ജനനം. പൊയില്‍കാവ് ഹൈസ്‌കൂള്‍, മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം.

എസ്എഫ്‌ഐയുടെ ആദ്യത്തെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായിരുന്നു. ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ഏറെക്കാലം പ്രവാസിയായിരുന്നു. പ്രവാസിയുടെ കുറിപ്പുകള്‍ (സ്മരണകള്‍), ശവഘോഷയാത്ര (ലഘു നോവല്‍), പപ്പറ്റ് തിയേറ്റര്‍ (ചെറുകഥാ സമാഹാരം), കലാപങ്ങള്‍ക്കൊരു ഗൃഹപാഠം, കബനീനദി ചുവന്നത് (നോവല്‍), പ്രവാസിയുടെ വഴിയമ്പലങ്ങള്‍, അദൃശ്യ നഗരങ്ങള്‍, പ്രവാസത്തിന്റെ മുറിവുകള്‍, കണ്ണുകെട്ടിക്കളിയുടെ നിയമങ്ങള്‍, പഞ്ചകല്യാണി അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.

“കലാപങ്ങള്‍ക്കൊരു ഗൃഹപാഠം” എന്ന നോവലിന് 2006ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, അബൂദാബി ശക്തി അവാര്‍ഡ്, യൂത്ത് ഇന്ത്യ സാഹിത്യ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ഭാര്യ: പ്രഭ. മക്കള്‍: രേഷ്മ, ഗ്രീഷ്മ, താഷി.

Latest