ലിബിയയില്‍ മിസൈല്‍ ആക്രമണം; മലയാളി നഴ്സും കുഞ്ഞും മരിച്ചു

Posted on: March 26, 2016 1:07 pm | Last updated: March 26, 2016 at 6:39 pm
SHARE

Sunu_sonകോട്ടയം: ലിബിയയിലുണ്ടായ മിസൈല്‍ ആക്രമണത്തില്‍ മലയാളി നഴ്സും ഒന്നര വയസ്സ് പ്രായമുള്ള കുഞ്ഞും മരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി സുനു, മകന്‍ പ്രണവ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി എട്ട് മണിയോടെ ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റിന് നേരെയായിരുന്നു ആക്രമണം.

മൂന്നുവര്‍ഷമായി സുനുവും മകനും ലിബിയയിലാണ് താമസം. 2012ൽ വിവാഹ‌ം കഴിഞ്ഞ ശേഷം ഇവർ കുടുംബ സമേതം ലിബിയയിലേക്ക് പോകുകയായിരുന്നു. അടുത്ത മാസം ലിബിയയിലെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് തിരിക്കാനിരിക്കെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്.

വെളിയന്നൂര്‍ തുളസി ഭവനത്തില്‍ വിപിന്‍കുമാറിന്റെ ഭാര്യയാണ് സുനു.ആക്രമണം നടക്കുമ്പോള്‍ വിപിൻ അപ്പാർട്ട്മെൻറിൽ ഉണ്ടായിരുന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here