മുതിര്‍ന്ന ഐഎസ് മേധാവികള്‍ യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

Posted on: March 25, 2016 8:54 pm | Last updated: March 26, 2016 at 1:38 pm
SHARE

ISSവാഷിംഗ്ടണ്‍: ഇസ് ലാമിക് സ്‌റ്റേറ്റ് ഭീകര സംഘടനയുടെ കമാന്‍ഡര്‍ അബ്ദുര്‍റഹ്മാന്‍ മുസ്തഫ അല്‍ ഖാദുലി കൊല്ലപ്പെട്ടതായി യുഎസ്. വ്യാഴാഴ്ച സിറിയയില്‍ നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ കൊല്ലപ്പെട്ടതെന്ന് പെന്റഗണ്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം ഉടനുണ്ടാകും.

വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഖാദുലി ഐഎസിന്റെ ശക്തനായ നേതാവാണ്. അബൂ ഉമര്‍ അല്‍ ശിശാനി എന്ന മറ്റൊരു ഐഎസ് നേതാവ് കൂടി കൊല്ലപ്പെട്ടതായും സൂചനയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here