അല്‍ റവാബിക്ക് എട്ട് കോടി ദിര്‍ഹമിന്റെ വികസന പദ്ധതി

Posted on: March 24, 2016 6:54 pm | Last updated: March 25, 2016 at 2:54 pm
SHARE
അല്‍ റവാബി ഡയറി കമ്പനി ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍  അല്‍ ഉവൈസ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍
അല്‍ റവാബി ഡയറി കമ്പനി ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍
അല്‍ ഉവൈസ് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍

ദുബൈ: ഈ വര്‍ഷം അല്‍ റവാബി കമ്പനി എട്ട് കോടി ദിര്‍ഹമിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് അല്‍ റവാബി ഡയറി കമ്പനി ചെയര്‍മാന്‍ അബ്ദുല്ല സുല്‍ത്താന്‍ അല്‍ ഉവൈസ് അറിയിച്ചു. ഉത്പാദന ശേഷി വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം. കഴിഞ്ഞ വര്‍ഷം നവീന ശീതീകരണ സൗകര്യത്തിനായി 2.5 കോടി ദിര്‍ഹം ചെലവ് ചെയ്തിരുന്നു. 15 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. ഈ വര്‍ഷവും ഇതേ വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2020 ഓടെ മധ്യപൗരസ്ത്യ ആഫ്രിക്കന്‍ മേഖലയില്‍ അല്‍ റവാബിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. സംഭരണ കേന്ദ്രം കാര്യശേഷിയുള്ളതാക്കും. നിലവിലുള്ള ഉത്പാദനം 70 ശതമാനം വര്‍ധിപ്പിക്കും. ദിവസം 1.75 ലക്ഷം ലിറ്റര്‍ പഴച്ചാറാണ് ഉത്പാദിപ്പിക്കുന്നത്. 3.25ലക്ഷം ലിറ്റര്‍ പാലുല്‍പന്നങ്ങളും ഉത്പാദിപ്പിക്കുന്നു.
2013ല്‍ 12.5 കോടി ദിര്‍ഹം ചെലവ് ചെയ്ത് സൗകര്യങ്ങള്‍ വര്‍ധിപ്പിച്ച. 2014ല്‍ 2.2 കോടിയാണ് നിക്ഷേപം നടത്തിയത്. പാല്‍ ഉല്‍പന്നങ്ങളുടെ അണു നശീകരണത്തിന് ആധുനിക സൗകര്യങ്ങള്‍ കൊണ്ടുവന്നു. പഴച്ചാറുകളുടെ അണു നശീകരണത്തിന് സൗകര്യങ്ങളുള്ള മേഖലയിലെ ഏക ഡയറി കമ്പനിയാണ് അല്‍ റവാബി. നാല് വര്‍ഷത്തിനകം എല്ലാ ജി സി സി രാജ്യങ്ങളിലും സാന്നിധ്യം ഉറപ്പിക്കും. നിലവില്‍ ഒമാന്‍, ഖത്തര്‍ എന്നിവിടങ്ങളില്‍ ഉത്പാദനമുണ്ട്. ഇറാഖ്, ലിബിയ, സുഡാന്‍, യമന്‍ എന്നിവിടങ്ങളിലും വിതരണമുണ്ട്, ചെയര്‍മാന്‍ പറഞ്ഞു. കമ്പനിയുടെ സി ഇ ഒ ആയി ഡോ. അഹ്മദ് അല്‍ ടിഗാനി ചുമതലയേറ്റതായും ചെയര്‍മാന്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here