കലാഭവന്‍ മണിയുടെ മരണം: സഹായികളെ വിട്ടയച്ചു

Posted on: March 24, 2016 9:28 am | Last updated: March 24, 2016 at 9:28 am
SHARE

kalabhavan maniതൃശൂര്‍: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലായിരുന്ന മണിയുടെ സഹായികളെ വിട്ടയച്ചു. മുരുകന്‍, വിപിന്‍, അരുണ്‍ എന്നിവരെയാണ് വിട്ടയച്ചത്. കാര്യമായ തെളിവുകള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ബുധനാഴ്ച രാത്രി ഇവരെ വിട്ടത്. മണിയുടെ മരണത്തില്‍ കീടനാശിനി കാരണമായിട്ടില്ലെന്നാണ് നിലവില്‍ അന്വേഷണ സംഘത്തിന്റെ നിഗമനം.

കലാഭവന്‍ മണിയുടെ മരണത്തിലേക്ക് നയിച്ചരാസപദാര്‍ഥമെന്തെന്ന് തിരിച്ചറിയാനും സ്വാഭാവിക മരണമാണോ എന്ന് പരിശോധിക്കാനുമായി പ്രത്യേക മെഡിക്കല്‍ അന്വേഷണ സംഘം രൂപീകരിക്കും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ സംഘം രൂപീകരിക്കുന്നത്. ആരോഗ്യമേഖലയിലെ പ്രമുഖരും ഫോറന്‍സിക് വിദഗ്ധരും അടങ്ങുന്നതായരിക്കും മെഡിക്കല്‍ സംഘം. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ അളവ് എത്രയെന്ന് അറിയാന്‍ കാക്കനാട്ടെ ലാബില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here