2016 ചരിത്രത്തിലെ ഏറ്റവും ചൂടു കൂടിയ വര്‍ഷമെന്ന് ഡബ്ല്യൂ എം എ റിപ്പോര്‍ട്ട്

Posted on: March 23, 2016 12:24 pm | Last updated: March 23, 2016 at 12:24 pm
SHARE

HEATവാഷിംഗ്ടണ്‍: ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയതാണ് ഈ വര്‍ഷമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍. മനുഷ്യനിര്‍മിത ആഗോള താപനം കൊടും വരള്‍ച്ചക്കും ഉഷ്ണക്കാറ്റിനും കാരണമാകുന്നതായും ശാസ്ത്രജ്ഞര്‍ പറയുന്നു. ദി സ്റ്റേറ്റ് ഓഫ് ദി ഗ്ലോബല്‍ ക്ലൈമറ്റ്(വേള്‍ഡ് മിറ്റീരിയോളജിക്കല്‍ ഓര്‍ഗനൈസേഷന്‍- ഡബ്ല്യൂ എം ഒ)യുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. 1850 മുതലുള്ള കാലാവസ്ഥ ചരിത്രം പരിശോധിക്കുമ്പോള്‍ 2016 ഏറ്റവും ചൂടുകൂടിയ വര്‍ഷമാണ്. ഇതിന്റെ പ്രധാന കാരണം ഹരിതഗൃഹ വാതകങ്ങളുടെ അമിതമായ പുറന്തള്ളലാണ്. അതേസമയം, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ എല്‍നിനോ ചെറിയ രൂപത്തിലുള്ള കാലാവസ്ഥ വ്യതിയാനം മാത്രമേ വരുത്തിയിട്ടുള്ളൂ. യൂറോപ്പ്, യൂറേഷ്യ, തെക്കന്‍ അമേരിക്ക, ആഫ്രിക്ക, പശ്ചിമേഷ്യ, മധ്യേഷ്യ, അമേരിക്ക തുടങ്ങിയ മേഖലകളിലെല്ലാം ചൂടു ഈ വര്‍ഷം ശക്തമാണ്. റഷ്യന്‍ ഫെഡറേഷനിലും ചൈനയിലും ഈ വര്‍ഷം തന്നെയാണ് ഏറ്റഴും ശക്തമായി ചൂടനുഭവപ്പെടുന്നത്. അന്റാര്‍ട്ടിക്കയിലെ അതിശക്തമായ മഞ്ഞുരുക്കത്തിനും ഇതു മൂലം ആഗോള വ്യാപകമായി പ്രത്യാഘാതങ്ങള്‍ക്കും കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here