പുതിയ ബ്രിട്ടീഷ് സ്‌കൂളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

Posted on: March 22, 2016 9:47 pm | Last updated: March 22, 2016 at 9:47 pm
SHARE

access_schoolദോഹ: അടുത്ത സെപ്തംബറില്‍ ആരംഭിക്കുന്ന റോയല്‍ ഗ്രാമര്‍ ബ്രിട്ടീഷ് സ്‌കൂളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഉംസലാല്‍ മുഹമ്മദില്‍ സ്ഥിതി ചെയ്യുന്ന സ്‌കൂളില്‍ മൂന്ന് മുതല്‍ ആറ് വരെ വയസ്സുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. 650 സീറ്റുകളിലേക്കാണ് പ്രവേശനം. നഴ്‌സറി സ്‌കൂള്‍ ആയിട്ടാണ് തുടക്കത്തില്‍ ഇത് പ്രവര്‍ത്തിക്കുക.
500 ഖത്വര്‍ റിയാല്‍ ആണ് അപേക്ഷാ ഫീസ്. ആവശ്യമായ രേഖകളോടെ അപേക്ഷ സമര്‍പ്പിച്ചാല്‍ കുട്ടിയെ വിശകലനം ചെയ്യാന്‍ വേണ്ടി രക്ഷിതാക്കളോടൊപ്പം വിളിപ്പിക്കും. രക്ഷിതാവുമായി പ്രത്യേകം കൂടിക്കാഴ്ചയുമുണ്ടാകും. ഇതിനുശേഷം ഫലം പ്രസിദ്ധീകരിക്കും. 2500 റിയാല്‍ ആണ് രജിസ്‌ട്രേഷന്‍ ഫീസ്. ഫസ്റ്റ് ടേം നിക്ഷേപം 500 റിയാല്‍ ആണ്. ആദ്യ ബില്ലില്‍ ഇത് കിഴിക്കുന്നതാണ്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ എട്ട് മുതല്‍ വൈകിട്ട് നാല് വരെ അഡ്മിഷന്‍ ഓഫീസ് പ്രവര്‍ത്തിക്കും. അപേക്ഷാ ഘട്ടത്തില്‍ സ്‌കൂളിലെ സൗകര്യങ്ങള്‍ കാണാനുള്ള അവസരം ഉണ്ടാകില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.rgsguildford.co.u-k/645/qatar, 33851753, [email protected]

LEAVE A REPLY

Please enter your comment!
Please enter your name here