Connect with us

Gulf

അടുത്ത രണ്ടു ദിവസം യുഎഇയില്‍ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം

Published

|

Last Updated

ദുബൈ: അടുത്ത രണ്ടു ദിവസങ്ങളില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി. ബുധനാഴ്ച വരെയാണ് മഴക്ക് സാധ്യത കാണുന്നത്. ന്യൂനമര്‍ദമാണ് വിവിധ ഇടങ്ങളില്‍ മഴക്ക് ഇടയാക്കുക. ഇന്നലെ രാവിലെ അബുദാബിയുടെ ചില ഭാഗങ്ങളില്‍ നേരിയ തോതില്‍ മഴ ലഭിച്ചിരുന്നു. അബുദാബി വിമാനത്താവള പരിസരത്തും രാവിലെ 6.15ന് നേരിയ മഴയുണ്ടായി. ഖലീഫ സിറ്റിയില്‍ രാവിലെ 5.40നായിരുന്നു മഴ പെയ്തതെന്ന് കാലാവസ്ഥാ കേന്ദ്രം ഓദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ട്വീറ്റ് ചെയ്തിരുന്നു. രാജ്യത്തിന്റെ വടക്കന്‍ ഭാഗത്തു നിന്ന് തീരപ്രദേശങ്ങളിലേക്കാവും മഴയുടെ സഞ്ചാരം. ഉള്‍നാടന്‍ മേഖലയിലും മഴക്ക് സാധ്യത കാണുന്നുണ്ട്. രാത്രി കാലങ്ങളിലോ, ചില പ്രത്യേക പ്രദേശങ്ങളിലോ ആവും ശക്തമായ മഴ അനുഭവപ്പെടുകയെന്നും കാലാവസ്ഥാ കേന്ദ്രം വിശദീകരിച്ചു.

Latest